Kerala

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ് : അഞ്ചുപേർ അറസ്റ്റിൽ

  • 23rd April 2023
  • 0 Comments

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. എറണാകുളം കാലടി സ്വദേശികളായ അഖിലേഷ് സാബു, അജിൻസാം, ജിതിൻ വർഗീസ്, ശ്രുതി സിദ്ധാർത്ഥ്, പൂർണ്ണിമ ദിനേഷ് എന്നിവരെയാണ് പാറശാല പൊലീസ് അറസ്റ്റു ചെയ്തത്. ഈ മാസം 17 ന് രാത്രിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. കളിയിക്കാവിളയിൽ എത്തിയ കാമുകനും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ നെയ്യാറ്റിൻകരയിലെ ഒരു ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം കാമുകന്റെ ഫോൺ ഓഫ് […]

Trending

റെയിൽവേ ശുചിമുറിയിൽ യുവതിയുടെ നമ്പറും അശ്ലീലസന്ദേശവും: സർവകലാശാല അസിസ്റ്റന്റ് പ്രഫസർക്കെതിരെ നടപടി

  • 22nd March 2023
  • 0 Comments

തിരുവനന്തപുരം∙ റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ അശ്ലീലസന്ദേശത്തിനൊപ്പം പേരും ഫോൺനമ്പറും എഴുതിയ ആൾക്കെതിരായ വീട്ടമ്മയുടെ നിയമംപോരാട്ടം വിജയം കാണുന്നു. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശിനിയുടെ ഫോൺനമ്പർ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ എഴുതിവച്ചത് ഡിജിറ്റൽ സർവകലാശാല അസിസ്റ്റന്റ് പ്രഫസർ അജിത് കുമാർ ആണെന്ന വിവരമാണ് പുറത്തുവരുന്നത്. കയ്യക്ഷരത്തിൽ സംശയം തോന്നിയതു വച്ച് വീട്ടമ്മ സ്വന്തം നിലയ്ക്കാണ് അന്വേഷണം നടത്തിയത്. തുടർന്ന് സംസ്ഥാന ഫൊറൻസിക് ലാബിലും നടത്തിയ പരിശോധനയിൽ സംശയിച്ച ആൾ തന്നെയാണു പ്രതിയെന്നു കണ്ടെത്തി. അജിത് കുമാറിനെതിരെ അന്വേഷണം […]

Kerala

‘സുഹൃത്തുക്കള്‍ മയക്കുമരുന്ന് മണപ്പിച്ചു’; 17കാരന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം

  • 21st March 2023
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനേഴുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് മയക്കുമരുന്ന് നല്‍കിയതിനാലാണെന്ന് കുടുംബത്തിന്റെ പരാതി.പെരുമാതുറ തെരുവില്‍ വീട്ടില്‍ സുല്‍ഫിക്കര്‍-റജില ദമ്പതിമാരുടെ മകന്‍ ഇര്‍ഫാന്‍ (17) ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചുവെന്ന് ഇര്‍ഫാന്‍ പറഞ്ഞിരുന്നുവെന്നും ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ മകനെ ആശുപത്രിയിൽ എത്തിച്ചതെന്ന് മാതാവ് റജുല പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെ ഇര്‍ഫാനെ ഒരു സുഹൃത്ത് വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയിരുന്നു. ഏഴുമണിയോടെ ഒരാള്‍ ഇര്‍ഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ച കടന്നു കളയുകയായിരുന്നു. വീട്ടിലെത്തിയ […]

Local News

കൈയിൽ തെളിവുണ്ടെങ്കിൽ കാണിക്കട്ടെ; സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ള

  • 10th March 2023
  • 0 Comments

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തികച്ചും പച്ചക്കള്ളമാണെന്ന് വിജേഷ് പിള്ള. താൻ വെബ് സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് സ്വപ്നയെ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ മാധ്യമങ്ങളില്‍ കണ്ടുള്ള പരിചയം മാത്രമേ തനിക്ക് ഉള്ളുവെന്നും സ്വപ്നയുടെ ആരോപണത്തില്‍ ചോദ്യംചെയ്യാന്‍ തന്നെ ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവർ പരസ്യമായി പൊതുയിടത്തിൽ പറഞ്ഞതിനു മറുപടി എങ്ങനെ കൊടുക്കണമെന്ന് തനിക്ക് അറിയില്ല. ഞാനവരെ ഭീഷണിപ്പെടുത്തിയെന്നും, രാഷ്ട്രീയ പാർട്ടി ബന്ധവുമായാണ് […]

Kerala News

സംസ്ഥാനത്ത്‌ തീവ്ര ചൂട്: അപകടമേഖലയിൽ 5 ജില്ലകൾ, സൂര്യാതാപം ഏൽക്കാൻ സാധ്യത

  • 10th March 2023
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നിലവിലെ ചൂടിന്റെ തീവ്രത വിലയിരുത്തി ദുരന്തനിവാരണ അതോറിറ്റിയുടെ തപസൂചിക ഭൂപടം. കേരളത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച താപസൂചികാ (ഹീറ്റ് ഇൻഡക്സ്) ഭൂപടത്തിൽ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകൾ അപകട മേഖലയിൽ. വെയിലത്ത് ഏറെനേരം ജോലി ചെയ്താൽ സൂര്യാതപം ഏൽക്കാൻ സാധ്യതയുണ്ടെന്നും അന്തരീക്ഷ ഊഷ്മാവിനൊപ്പം ഈർപ്പവും (ഹ്യുമിഡിറ്റി) ചേർന്ന് അനുഭവപ്പെടുന്ന ചൂടാണ് നിലവിലുള്ളതെന്നും താപസൂചിക വ്യകതമാക്കുന്നു. അതേസമയം ഇടുക്കി, വയനാട് ജില്ലകളിലെ മിക്ക മേഖലകളും 30–40 വിഭാഗത്തിലാണ്. ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തിയോട് ചേർന്നുള്ള […]

Kerala News

ആറ്റുകാൽ മഹോത്സവം നാളെ; തിങ്കളാഴ്ച ഉച്ചമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം

  • 6th March 2023
  • 0 Comments

തിരുവനന്തപുരം: ഭക്തി സാന്ദ്രമായ ആറ്റുകാൽ പൊങ്കാല മഹോത്സവം നാളെ. ഉത്സവത്തിന്റെ അടുപ്പുവെട്ട് നാളെ രാവിലെ 10.30ന് നടക്കും. ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടാണ് മുഖ്യകർമ്മം നിർവഹിക്കുന്നത്. സ്ത്രീ‍കള്‍ ഏറ്റവും കുടുതല്‍ ഒത്ത് കൂടുന്ന ഉത്സവം എന്ന പേരില്‍ ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ഈ ക്ഷേത്രത്തിന്റെ അന്തരീക്ഷം നാളെ ഭക്തജന മനസുകളില്‍ ശാന്തിയും സമാ‍ധാനവും നല്‍കുമെന്ന കാര്യത്തില്‍ സംശയം ഇല്ല. അതേസമയം ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചു തിരുവനന്തപുരം നഗരത്തിൽ തിങ്കളാഴ്ച്ച ഉച്ചമുതൽ ഗതാഗത നിയന്ത്രണം […]

Kerala

തിരുവനന്തപുരത്ത് 21 ആരോഗ്യ പ്രവർത്തകർ ക്വാറന്റീനിൽ

തിരുവനന്തപുരത്ത് 21 ആരോഗ്യ പ്രവർത്തകർ ക്വാറന്റീനിൽ. ഡോക്ടർമാരും നഴ്‌സുമാരുമടക്കമുള്ള ജിവനക്കാരാണ് നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് കൂടുതൽ പോസിറ്റീവ് കേസുകൾ ആശുപത്രിയിൽ എത്തിയിരുന്നു ഇതേ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം ജൂൺ ഒന്ന്, രണ്ട്, മൂന്ന് തിയതികളിൽ വാർഡിൽ കിടന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണങ്ങളോടെ ഏഴ് പേർ എത്തിയതിൽ അഞ്ച് പേരുടെ ഫലം പോസിറ്റീവായിരുന്നു. എന്നാൽ പോസിറ്റീവ് കേസുകൾ ജില്ലാ ഭരണകൂടം അറിയിക്കാതിരുന്നത് ആശങ്കയിലാക്കിയെന്ന് അധികൃതർ പറയുന്നു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് പരാതി നൽകി.

Kerala News

മോട്ടോര്‍ വാഹന നിയമ ലംഘനത്തിലെ പിഴതുക പകുതിയാക്കി; ഭേദഗതികള്‍ക്ക് മന്ത്രിസഭ അംഗീകാരം

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമം ലംഘനത്തിലെ പിഴത്തുക കുറയ്ക്കാനുള്ള ഭേദഗതിക്ക് സംസ്ഥാനമന്ത്രിസഭയുടെ അംഗീകാരം. ഇതില്‍ പ്രകാരം സീറ്റ് ബെല്‍റ്റ്,ഹെല്‍മറ്റ് എന്നിവ ധരിക്കാത്തതിനുള്ള പിഴത്തുക ആയിരത്തില്‍ നിന്ന് അഞ്ഞൂറാകും. അമിത വേഗത്തിന് ആദ്യ നിയമലംഘനത്തിന് 1500 രൂപയും ആവര്‍ത്തിച്ചാല്‍ 3000 രൂപയുമാണ് പിഴ.മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ പതിനായിരമായി തുടരും. 18 വയസിന് താഴെയുള്ളവര്‍ വാഹനമോടിച്ചാലും പിഴയില്‍ കുറവില്ല.

Kerala News

മരണവീട്ടിലേക്ക് റീത്തുമായി പോകുന്നതിനിടയിൽ വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു

  • 23rd September 2019
  • 0 Comments

തിരുവനന്തപുരം: മരണവീട്ടിലേക്ക് റീത്തുമായി പോകുന്നതിനിടയിൽ വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു. ഞായറാഴ്ച രാവിലെ 11.30-ന് ശിവഗിരി പാങ്ങോട് സംസ്ഥാന പാതയിൽ കരീപ്ര നടമേൽ ജങ്ഷന് സമീപത്താണ് അപകടം. വെള്ളിമൺ ഇടവട്ടം ചുഴുവൻചിറ സജീഷ് ഭവനിൽ സജീഷ്കുമാറിൻറെ മകൻ യദുകൃഷ്ണ(17)നാണ് മരിച്ചത്. മുന്നിലുണ്ടായിരുന്ന സ്കൂട്ടർ ഇടറോഡിലേക്ക് തിരിയുന്നതുകണ്ട് ബ്രേക്ക് ചെയ്ത ബൈക്ക് നിയന്ത്രണംവിട്ട് സ്കൂട്ടറിലും തുടർന്ന് വൈദ്യുത തൂണിലും ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വൈദ്യുത തൂണിൽ തലയിടിച്ച് പരിക്കേറ്റ യദുകൃഷ്ണനെ മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് മൂന്നോടെ മരിക്കുകയായിരുന്നു. […]

Kerala News

വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം: വെള്ളിയാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കും

  • 18th September 2019
  • 0 Comments

തിരുവനന്തപുരം: വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കും. തിരുവനന്തപുരം പള്ളക്കലിലാണ് വനിതാ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തത്. ഇതില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് പള്ളിക്കല്‍ ആശുപത്രിയില്‍ എത്തിയ രോഗിയുടെ ബന്ധുക്കള്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചത്. ശസ്ത്രക്രിയ ആവശ്യമായ രോഗിയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതിനാണ് മര്‍ദ്ദിച്ചതെന്ന് ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. […]

error: Protected Content !!