പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാർ കോവിഡ് നോഡൽ ഓഫിസർമാർ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ നിലപാട് കടുപ്പിച്ച് ഡോക്ടർമാർ. മെഡിക്കൽ കോളജിലെ കോവിഡ് നോഡൽ ഓഫിസർമാർ സ്ഥാനം രാജിവെച്ചു. അധിക ചുമതല വഹിക്കാനാവില്ലെന്ന് ഡോക്ടർമാർ പറയുന്നു. രോഗിയെ പുഴുവരിച്ച സംഭവിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ അരുണയെ സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് രാജി. നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയതിയ ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മെഡിക്കൽ കോളജിലെ അൻപതോളം ഡോക്ടർമാർക്കെതിരെയാണ് കേസെടുത്തത്.

