Trending

തിരുവഞ്ചൂരിനെതിരെ ഉയര്‍ന്നിരിക്കുന്ന വധഭീഷണി കേവലം ഊമക്കത്തായി അവഗണിക്കാവുന്നതല്ല; പ്രതികരണവുമായി കെ കെ രമ

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്ക് വധഭീഷണി കത്ത് വന്ന സംഭവത്തില്‍ പ്രതികരണവുമായി ആര്‍എംപി എംഎല്‍എ കെകെ രമ. തിരുവഞ്ചൂരിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പോലും തിരിയാവുന്ന നിലയിലേക്ക് കേരളത്തിലെ ക്വട്ടേഷന്‍ ക്രിമിനലിസം വളര്‍ന്നിരിക്കുന്നുവെന്നത് അതീവഗുരുതരമായ കാര്യമാണെന്ന് കെകെ രമ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത സമയത്ത് നിയമനടപടികള്‍ക്ക് വിധേയരായ ക്രിമിനല്‍ സംഘങ്ങളാണ് ഈ ഭീഷണിക്ക് പിന്നിലെന്ന് തന്നെയാണ് ന്യായമായും സംശയിക്കേണ്ടത്. ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടുംക്രിമിനലുകളടക്കമുള്ളവര്‍ ഈ വധഭീഷണിയുടെ അന്വേഷണപരിധിയില്‍ നിര്‍ബന്ധമായും വരേണ്ടതുണ്ട്. ടിപി വധക്കേസ് […]

error: Protected Content !!