Kerala

ഓണാവധി കഴിഞ്ഞെത്തിയപ്പോൾ പഞ്ചായത്ത് വണ്ടിയുടെ ടയറുകൾ കാണാനില്ല

  • 17th September 2019
  • 0 Comments

ഓണാവധി കഴിഞ്ഞ് പഞ്ചായത്തിലെത്തിയ അംഗങ്ങൾ കണ്ടത് അമ്പരിപ്പിക്കുന്ന കാഴ്ച. പഞ്ചായത്ത് ഉപയോഗിക്കുന്ന വാഹത്തിന്റെ ടയറുകൾ മോഷണം പോയിരിക്കുന്നു. വിഴിഞ്ഞം കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ വാഹനത്തിന്റെ ടയറുകളാണ് മോഷണം പോയത്. ഏഴു ദിവസത്തെ അവധിക്ക് ശേഷം കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ അംഗങ്ങൾ ഇന്ന് രാവിലെ പഞ്ചായത്തിൽ എത്തിയപ്പോഴാണ് വാഹനത്തിന്റെ ടയറുകൾ മോഷണം പോയതായി അറിയുന്നത്. നാല് ടയറുകൾ കാണാതായി. അതിൽ രണ്ട് പഴയ ടയറുകൾ ഇട്ടിട്ടു പോവുകയും രണ്ട് ടയറുകളുടെ നട്ടും ബോൾട്ടും അവിടെ ഉപേക്ഷിച്ചു പോയതായുമാണ് കണ്ടെത്തിയത്. […]

Kerala News

വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു

  • 10th September 2019
  • 0 Comments

തിരുവനന്തപുരം ബാലരാമപുരത്ത് വൃദ്ധനെ കല്ലെറിഞ്ഞ് കൊന്നു. തേമ്പാമുട്ടം സ്വദേശി കരുണാകരന്‍ (65) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസികളായ യുവാക്കളാണ് കരുണാകരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്. അയൽ‌വാസികൾ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് റിപ്പോർട്ട്. നാല് ദിവസം മുമ്പായിരുന്നു മരണത്തിന് കാരണമായ ആക്രമണം സംഭവിച്ചത്. ഗുരുതരമായ പരിക്കേറ്റ കരുണാകരനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Kerala News

പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സാലറി ചലഞ്ച് വേണ്ടെന്ന് സര്‍ക്കാര്‍; ആര്‍ഭാടം ഒഴിവാക്കി ഓണാഘോഷം നടത്തും

തിരുവനന്തപുരം: കേരളത്തില്‍ പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിന് സാലറി ചലഞ്ച് വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. അതേസമയം സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം സെപ്തംബര്‍ ഏഴിനകം കൊടുത്തു തീര്‍ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തുന്ന ഓണാഘോഷ പരിപാടികള്‍ ഇത്തവണ നടത്താനാണ് തീരുമാനം. എന്നാല്‍, ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയായിരിക്കും ആഘോഷം സംഘടിപ്പിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് കഴിഞ്ഞ വര്‍ഷത്തേതു പോലെ ഇത്തവണയും നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

error: Protected Content !!