Kerala News

തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമം; 49 കാരിയെ അജ്ഞാതൻ ക്രൂരമായി ആക്രമിച്ചു

  • 20th March 2023
  • 0 Comments

തിരുവനന്തപുരത്ത് നടുറോഡിൽ സ്ത്രീക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം.വഞ്ചിയൂർ ജംഗ്ഷനിൽ വെച്ചാണ് 49 കാരിക്ക് നേരെ അജ്ഞാതന്റെ ആക്രമണമുണ്ടായത്. രാത്രി 11 മണിക്ക് മരുന്ന് വാങ്ങാൻ ടൂ വീലറിൽ പുറത്ത് പോയി മടങ്ങവേ മൂലവിളാകം ജംഗഷ്നിൽ നിന്നും അ‍ജ്ഞാതനായ ഒരാൾ പിന്തുടർന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.സംഭവം നടന്ന് മണിക്കൂറുകൾക്കകം പോലീസിനെ വിവരമറിയിച്ചെങ്കിലും പോലീസ് അനങ്ങിയില്ലെന്നാണ് പരാതി. സംഭവത്തെ കുറിച്ച് പരാതിക്കാരി പറയുന്നത്, ‘തിങ്കളാഴ്ച രാത്രി മരുന്ന് വാങ്ങാനായി ഇറങ്ങിയതായിരുന്നു ഞാൻ. എന്റെ […]

Kerala

ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യത

  • 17th March 2023
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതൽ സാധ്യതയുള്ളത്. വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ കാസർകോടും ഒഴികെയുള്ള ജില്ലകളിൽ ഇന്നും നാളെയും നേരിയ മഴ ലഭിക്കും. അതേസമയം ഇന്നലെ ഇടുക്കി വട്ടവട സ്വാമിയാരലക്കുടി ഊരിൽ വേനൽ മഴയിൽ ആലിപ്പഴം പെയ്തു.

Kerala News

ഗായത്രിയെ കൊന്നത് ശ്വാസം മുട്ടിച്ച്; ഒപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

  • 6th March 2022
  • 0 Comments

തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കട സ്വദേശി ഗായത്രി ദേവിയാണ് മരിച്ചത്. കൂടെ മുറിയെടുത്ത പ്രവീണ്‍ ഉച്ചയോടെ കൊല്ലം പരവൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഗായത്രിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പ്രവീൺ പൊലീസിനോട് സമ്മതിച്ചു. വാക്കു തർക്കത്തിനിടെയാണ് കൊലപാതകം നടന്നതെന്നും പ്രവീൺ പറഞ്ഞു. യുവതിയുടെ മൃദദേഹം ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയായ ശേഷം പോസ്റ്റുമോർട്ടത്തിനായി മാറ്റി. പുലർച്ചെ ഒരു മണിയോടെയാണ് തമ്പാനൂർ അരിസ്റ്റോ […]

Kerala News

വെമ്പായം ഹാർഡ് വെയർ കടയിലെ തീപ്പിടുത്തം; മരിച്ച ജീവനക്കാരൻ നിസാമിന്റെ മൃതദേഹം വീട്ടുകാർക്ക് കൈമാറി

  • 27th February 2022
  • 0 Comments

ഇന്നലെ വെമ്പായത്ത് ഹാർഡ് വെയർ കടയിൽയുണ്ടായ തീപിടുത്തിൽ മരിച്ച ജീവനക്കാരൻ നിസാമിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മൂന്നാഴ്ച മുമ്പായിരുന്നു നിസാം കടയിൽ ജോലിക്കെത്തിയത്. വെരിക്കോസ് രോഗമുള്ള നിസാമിന് വേഗത്തിൽ നടക്കാൻ കഴിയില്ല. തീ പടർന്നപ്പോൾ രക്ഷപ്പെടാൻ സാധിക്കാതെ പോയത് അതുകൊണ്ടാകാം എന്നാണ് പോലീസ് നിഗമനം. മൂന്നു മക്കളടങ്ങിയ ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണിയായിരുന്നു നിസാം വെൽഡിംഗ് നടക്കുന്നതിനിടെ തീപ്പൊരി പെയിൻറിലേക്ക് വീണ് ഇന്നലെ വൈകുന്നേരം 7.30 നാണ്ഹാർഡ് വെയർ കടയിൽ തീപിടിത്തമുണ്ടായത്. 15 മിനിറ്റിനുള്ളിൽ […]

Kerala News

സര്‍ക്കാരത്ര പോരാ!’തുടര്‍ഭരണം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല സിപിഎം തിരുവനന്തപുരം സമ്മേളനത്തില്‍ വിമർശനം

  • 15th January 2022
  • 0 Comments

രണ്ടാം പിണറായി സർക്കാർ പരാജയമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം.ഒന്നാം പിണറായി സര്‍ക്കാര്‍ മികച്ചതായിരുന്നു. എന്നാല്‍ തുടര്‍ഭരണത്തില്‍ ആ മികവ് പുലര്‍ത്താനായില്ലെന്നാണ് സമ്മേളനത്തിൽ വിമര്ശനമുണ്ടായത്.മുഖ്യമന്ത്രിയുടെ ഓഫീസ് പരാജയമാണ്. മുഖ്യമന്ത്രിയുടെ ഓഫിസിൽ കാര്യങ്ങൾ നോക്കാൻ ആരുമില്ലെന്ന സ്ഥിതിയാണ്. ദൈനംദിന ഭരണത്തിൽ പാർട്ടി ഇടപെടേണ്ട എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെയും അംഗങ്ങൾ വിമർശിച്ചു. പാർട്ടി -സർക്കാർ ബന്ധത്തെക്കുറിച്ച് സംസ്ഥാന സമിതി അംഗീകരിച്ച നയരേഖയുടെ അടിസ്ഥാനത്തിലാണ്, ഭരണത്തിൽ പാർട്ടി ഇടപെടരുതെന്ന് പ്രതിനിധി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഭരണം നടത്താൻ […]

Kerala News

തിരുവനന്തപുരം പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം;തെങ്ങ് ഉൾപ്പെടെ മരങ്ങൾ കത്തിനശിച്ചു

  • 3rd January 2022
  • 0 Comments

തിരുവനന്തപുരം പിആർഎസ് ആശുപത്രിക്ക് സമീപമുള്ള ആക്രിക്കടയിൽ വൻ തീപിടിത്തം.ആക്രി സാധനങ്ങൾ ശേഖരിക്കുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഗോഡൗണിൽ നിന്ന് സ്ഫോടന ശബ്ദമുയരുന്നതും, പിന്നിൽ വീടുകളുള്ളതും ആശങ്കയ്‌ക്കിടയാക്കിയിട്ടുണ്ട്. ഫയർഫോഴ്‌സ് എത്തി തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.ഉച്ചയ‌ക്ക് 12 മണിക്കാണ് തീപിടിത്തമുണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. ആദ്യം ഒരു യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും തീ അണയ‌്ക്കാൻ കഴിഞ്ഞില്ല. ഇപ്പോഴും തീ അണയ‌്‌ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പിടിച്ച ആക്രി ഗോഡൗണിന് ചുറ്റിലുമായി അമ്പതിലധികം വീടുകളുണ്ട്.

Kerala News

തിരുവനന്തപുരത്ത് മൂന്ന് മണ്ഡലങ്ങളിൽ കള്ളവോട്ട് ; ആരോപണവുമായി യു ഡി എഫ് സ്ഥാനാർത്ഥികൾ

  • 25th March 2021
  • 0 Comments

തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലായി 22,360 കളളവോട്ടുകളുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥികൾ.കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളുടെ തുടർച്ചയാണ് തിരുവനന്തപുരം സെൻട്രൽ, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വോട്ടർ പട്ടികയിൽ ഒരേ ഫോട്ടോയിൽ വെവ്വേറെ പേരിലും മേൽവിലാസത്തിലും ആളെ ചേർത്തിരിക്കുന്നുവെന്നതാണ് ആക്ഷേപം. . തിരുവനന്തപുരം മണ്ഡലത്തിൽ ഇത്തരത്തിൽ 7600 വോട്ടുകളും വട്ടിയൂർക്കാവിൽ 8400 ഉം നേമത്ത് 6360 ഉം വ്യാജ വോട്ടുകളുണ്ടെന്നാണ് ആക്ഷേപം. വോട്ടർപട്ടികയുടെ പകർപ്പുകളും സ്ഥാനാർത്ഥികൾ പുറത്തുവിട്ടു. വോട്ടർമാർ അറിയാതെയാണ് ഇത്തരത്തിൽ ക്രമക്കേട് നടക്കുന്നത്. […]

Kerala News

തിരുവനന്തപുരം കല്ലാറില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

  • 23rd January 2021
  • 0 Comments

തിരുവനന്തപുരം വിതുര കല്ലാറില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കല്ലാറിലെ ഇരുപത്താറാം മൈലില്‍ ജനവാസ മേഖലയോട് ചേര്‍ന്നാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാവിലെ റബ്ബര്‍ ടാപ്പിംഗിനെത്തിയ ആളാണ് ആനയെ കണ്ടത്. ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സ്ഥലത്ത് എത്തി. ആനയ്ക്കൊപ്പം ഒരു കുട്ടിയാനയുമുണ്ട്. കുട്ടിയാനയെ സ്ഥലത്ത് നിന്ന് മാറ്റാന്‍ നടപടി തുടങ്ങി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ ആന ചരിഞ്ഞതിന്റെ കാരണം വ്യക്തമാവുകയുള്ളൂവെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.

Kerala News

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്; ഒപ്പിട്ടത് 50 വര്‍ഷത്തേക്കുള്ള കരാറില്‍

  • 19th January 2021
  • 0 Comments

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കി കരാര്‍ ഒപ്പിട്ടു. എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനിയുമാണ് കരാറില്‍ ഒപ്പിട്ടത്. അന്‍പത് വര്‍ഷത്തേക്കുള്ള കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. വരുന്ന ജൂലായില്‍ വിമാനത്താവളം ഏറ്റെടുക്കും. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് വിമാനത്താവളം അദാനിക്ക് കൈമാറിക്കൊണ്ടുള്ള തീരുമാനം നടപ്പിലാകുന്നത്. അദാനി ഗ്രൂപ്പുമായി വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാര്‍ ഒപ്പുവച്ചെന്ന് കാണിച്ച് എയര്‍ പോര്‍ട്ട് അതോറിറ്റി ട്വീറ്റ് പുറത്തുവിട്ടു. ഇതോടൊപ്പം ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറുകളും ഒപ്പുവച്ചിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാം ഇനി അദാനി […]

Kerala News

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍; പിതാവിനും സഹോദരനും വേണ്ടി തിരച്ചില്‍ ശക്തം

  • 2nd January 2021
  • 0 Comments

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നാവായിക്കുളം സ്വദേശി അല്‍ത്താഫിനെ (11) ആണ് വീട്ടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ പിതാവിനെയും സഹോദരനെയും കാണാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിതാവ് സഫീറിനെയും സഹോദരന്‍ അന്‍ഷാദിനെയും ആണ് കാണാതായിരിക്കുന്നത്. ഇരുവരും സമീപത്തെ കുളത്തില്‍ ചാടിയതായി സംശയമുണ്ട്. പിതാവിന്റെ ഓട്ടോറിക്ഷ ആറാട്ട് കുളത്തിന് സമീപം കണ്ടെത്തി. ആറാട്ട് കുളത്തില്‍ അഗ്‌നിസുരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്. പിതാവാണ് കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

error: Protected Content !!