വസ്ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു; പോലീസിൽ പരാതി നൽകി ഗൃഹനാഥൻ
ആര്യനാട് ഇറവൂർ കിഴക്കേക്കര സജി ഭവനിൽ സത്യന്റെ വീട്ടിൽ വസ്ത്രങ്ങളും പേപ്പറും തനിയെ കത്തുന്നതായി ഗൃഹനാഥന്റെ പരാതി. ഭീതിയിലായതിനേത്തുടർന്ന് ബന്ധുവീട്ടിലേക്ക് താമസം മാറിയതായി കുടുംബം പറയുന്നു. ഒക്ടോബർ 15-ന് രാത്രി ഒമ്പത് മണി മുതലാണ് സംഭവം ആരംഭിച്ചത്. അലമാരയിലും സമീപത്തെ സ്റ്റാൻഡിൽ ഇട്ടിരുന്ന വസ്ത്രങ്ങളിലുമാണ് ആദ്യം തീ കത്തിയത്. വസ്ത്രങ്ങൾ വീടിന് പുറത്തിടുമ്പോൾ കുഴപ്പമില്ലെന്നും സത്യൻ പറയുന്നു. അടുത്ത ദിവസവും ഇത് തുടർന്നതോടെ പഞ്ചായത്തംഗത്തെ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാകാമെന്ന് കരുതി ഇലക്ട്രിഷ്യനെ കണ്ടതായും വീട്ടുകാർ പറയുന്നു. പരിശോധനയിൽ […]
