ഓപ്പറേഷൻ ഗംഗ; മൂന്നാം വിമാനം ഹംഗറിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു
ഇന്ത്യയുടെ ഒഴിപ്പിക്കല്‍ ദൗത്യം ഓപ്പറേഷൻ ഗംഗയിലെ ലെ മൂന്നാം വിമാനം ഹംഗറിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. മലയാളികള്‍ ഉള്‍പ്പെടെ 459 ഇന്ത്യക്കാർ ഇന്നലെ രണ്ട് വിമാനങ്ങളിലായി രാജ്യത്തേക്ക് തിരികയെത്തി. 58 മലയാളി വിദ്യാര്‍ത്ഥികൾ ഡല്‍ഹിയിലും മുംബൈയിലുമായി വിമാന മാര്‍ഗം എത്തി. യുക്രൈന്‍ നഗരങ്ങളില്‍ നിന്ന് അതിര്‍ത്തിയിലേക്കുള്ള യാത്ര യുക്രൈന്‍ പൊലീസിന്റെ അകമ്പടിയിലായിരുന്നെന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.ഇന്ത്യന്‍ എംബസി നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ സുഗമമായി യുക്രൈന്‍ അതിര്‍ത്തി കടക്കാമെന്നും യുക്രൈനിലെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ ദുരിതത്തിലാണെന്നും മടങ്ങിയെത്തിയവര്‍ […]