തിളക്കം 23 ‘ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഗ്രാമ പഞ്ചായത്തുകളെയും ജീവനക്കാരെയും വടകര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. 2022-23 വർഷത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ബ്ലോക്ക് തലത്തിലെ മികച്ച പ്രവർത്തനത്തിനുള്ള കുഞ്ഞപ്പ നമ്പ്യാർ മെമ്മോറിയൽ എവറോളിംഗ് ട്രോഫി ഏറാമല ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. ചോറോട്, അഴിയൂർ ഗ്രാമപഞ്ചായത്തുകൾ രണ്ടാം സ്ഥാനം പങ്കിട്ടു. ഏറ്റവും കൂടുതൽ കുടുംബങ്ങൾ 100 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ചതിന് ചോറോട് ഗ്രാമപഞ്ചായത്തും പട്ടികജാതി വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുടുംബങ്ങൾ 100 തൊഴിൽ […]