‘വീട്ടിൽ കയറി കൊത്തിക്കീറും’,തിക്കോടി ടൗണിൽ സിപിഐഎം പ്രവർത്തകരുടെ കൊലവിളി പ്രകടനം,തിരുവനന്തപുരത്ത് കെഎസ്‌യു ജില്ലാ സെക്രട്ടറിയുടെ വീട് ആക്രമിച്ചു
തിക്കോടി ടൗണിൽ സിപിഐഎം പ്രവർത്തകരുടെ കൊലവിളി പ്രകടനം. ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്.തിക്കോടി പഞ്ചായത്തില്‍ നിന്ന് പെരുമാള്‍പുരത്തേക്ക് പ്രതിഷേധ മാര്‍ച്ച് പുരോഗമിക്കുന്നതിനിടെയാണ് കൊലവിളി മുദ്രാവാക്യമുണ്ടായത്. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും എന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.കൂടാതെ കെഎസ്‍യു ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെയും ആക്രമണം നടന്നു. കെഎസ്‍യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷണന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. […]
