പിടി തോമസിനേക്കാള്‍ ഭൂരിപക്ഷത്തില്‍ ഉമാ തോമസ് വിജയിക്കും, പ്രതീക്ഷ പങ്കുവെച്ച് പ്രതിപക്ഷ നേതാവ്
നടക്കാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പിടി തോമസിനേക്കാള്‍ ഭൂരിപക്ഷത്തില്‍ ഉമാ തോമസ് വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉമ മികച്ച സ്ഥാനാര്‍ത്ഥിയാണ്. ചിട്ടയായ പ്രവര്‍ത്തനവും നിയോജക മണ്ഡലത്തിന്റെ പാരമ്പര്യവും സ്ഥാനാര്‍ത്ഥിക്ക് ഗുണം ചെയ്യുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി. ”ഉമ തോമസ് നല്ലൊരു സ്ഥാനാര്‍ത്ഥിയാണ്. ഏറ്റവും നന്നായി ആളുകളോട് ആശയവിനിമയം നടത്തുന്നയാളാണ്. പി ടി തോമസിനേക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ ഉമ തോമസ് ജയിക്കുമെന്നും വി ഡി സതീശന്‍ ചൂണ്ടികാട്ടി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കാലതാമസങ്ങളടക്കം തിരിച്ചടിയായിട്ടുണ്ടെന്നാണ് മുന്‍ […]
