Kerala

വീട്ടമ്മയുടെ മാല പൊട്ടിച്ചു; പിടികൂടുന്നതിനിടെ പൊലീസുകാരെ ബീയര്‍ കുപ്പി കൊണ്ട് കുത്തി; പ്രതികൾ അറസ്റ്റിൽ

  • 1st April 2023
  • 0 Comments

കൊച്ചി: പ്രതികളെ പിടികൂടുന്നതിനിടെ പൊലീസുകാര്‍ക്ക് ബീയര്‍ കുപ്പികൊണ്ട് കുത്തേറ്റു. ട്രാഫിക് എസ്ഐ അരുള്‍, എഎസ്ഐ റെജി എന്നിവര്‍ക്കാണ് പരുക്കേറ്റത്.ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതികളെ പിടികൂടുമ്പോഴായിരുന്നു ആക്രമണം. മിഴ്നാട് സ്വദേശികളായ സായ്‌രാജ്, പോൾകണ്ണൻ എന്നിവർ ഇന്നു രാവിലെയാണ് വീട്ടമ്മയുടെ മാല കവർന്നത്.വീട്ടമ്മ പൊലീസിൽ വിവരം അറിയിച്ചു. ഇവരെത്തിയ ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു. പ്രതികളെ കുറിച്ചുള്ള വിവരം ട്രാഫിക് പൊലീസിനുൾപ്പെടെ നൽകിയിരുന്നു. തുടർന്ന് ഇടപ്പള്ളിയിൽ നിന്നു […]

News

60 പവൻ സ്വർണ, വജ്രാഭരണങ്ങൾ നഷ്ടമായി, വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടിൽ മോഷണം

  • 31st March 2023
  • 0 Comments

ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ കവർച്ച. ചെന്നൈയിലെ വീട്ടിൽനിന്ന് 60 പവൻ സ്വർണഭാരണങ്ങൾ നഷ്ടപ്പെട്ടതായി കുടുംബം പരാതി നൽകി.മോഷണത്തിനു പിന്നിൽ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചു.സംഭവത്തിൽ അഭിരാമിപുരം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് മോഷണവുമായി ബന്ധപ്പെട്ട് വിജയ് യേശുദാസിന്റെ കുടുംബം അഭിരാമിപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വീട്ടിൽ നിന്നും 60 പവൻ സ്വർണ, വജ്രാഭരണങ്ങൾ നഷ്ടമായി എന്നായിരുന്നു പരാതി. മോഷണവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരെ സംശയമുണ്ടെന്നും […]

National News

ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം; വീട്ടിലെ ലോക്കറിൽ സൂക്ഷിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ കവർന്നു

  • 20th March 2023
  • 0 Comments

സിനിമ സംവിധായകയും ഗായികയുമായ രജനികാന്തിന്റെ ഇളയ പുത്രി ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി. ലക്ഷങ്ങൾ വില മതിക്കുന്ന നിരവധി സ്വർണാഭരണങ്ങളും രത്‌നങ്ങളുമാണ് മോഷണം പോയത്. തെയ്‌നാമ്പേട്ട് പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്.ഡയമണ്ട് സെറ്റുകൾ, അൺകട്ട് ഡയമണ്ട്, ടെംപിൾ ജ്വല്ലറി കളക്ഷൻ, ആന്റിക് ഗോൾഡ് പീസുകൾ, നവരത്‌നം സെറ്റ്, അറം നെക്ക്‌ലേസ്, 60 പവന്റെ വളകൾ എന്നിവയാണ് ഐശ്വര്യയുടെ വീട്ടിൽ നിന്ന് മോഷണം പോയത്. ഐശ്വര്യയുടെ വീട്ടിലെ മൂന്ന് ജോലിക്കാരെ മോഷണവുമായി ബന്ധപ്പെട്ട് […]

Kerala News

പ​ത്തോ​ളം മോ​ഷ​ണ കേ​സു​കൾ….ഒടുവിൽ വി​ര​ല​ട​യാ​ളം കേ​ന്ദ്രീ​ക​രി​ച്ച് അന്വേഷണം…. കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

  • 18th March 2023
  • 0 Comments

വ​ട​ക​ര: വീ​ട് കു​ത്തി​ത്തു​റ​ന്ന് സം​സ്ഥാ​ന​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ. വ​യ​നാ​ട് അ​മ്പ​ല​വ​യ​ൽ പു​തു​ക്കാ​ട് കോ​ള​നി​യി​ൽ കു​ട്ടി വി​ജ​യ​നെ (45) വ​ട​ക​ര എ​സ്.​ഐ കെ.​എം. ര​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട്ട​ക്ക​ട​വ് ഗേ​റ്റി​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ​നി​ന്നും മാ​ർ​ച്ച് നാ​ലി​ന് വീ​ടി​​ന്റെ മു​ൻ​ഭാ​ഗ​ത്തെ ഗ്രി​ല്ലും വാ​തി​ലും ത​ക​ർ​ത്ത് മൂ​ന്ന് പ​വ​ൻ സ്വ​ർ​ണ​വും 50,000 രൂ​പ​യും മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് കു​റ്റി​ക്കാ​ട്ടൂ​രി​ലെ പൈ​ങ്ങോ​ട്ട് റോ​ഡി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ചു വ​രുക​യാ​യി​രു​ന്ന പ്ര​തി​യെ വി​ര​ല​ട​യാ​ളം […]

National

‘തുനിവ്’ സിനിമയിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് തമിഴ്നാട്ടിൽ ബാങ്ക് കവർച്ചയ്ക്ക് ശ്രമം; യുവാവ് അറസ്റ്റിൽ

  • 5th February 2023
  • 0 Comments

തമിഴ് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബാങ്ക് കവർച്ചയ്ക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ. തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലെ ധാരാപുരം മേഖലയിലാണ് സംഭവം. ആയുധങ്ങളുമായി എത്തിയ യുവാവിനെ ഒരു വൃദ്ധൻ കീഴ്‌പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വയോധികൻ പ്രതിയെ പിടികൂടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലാണ്. പോളിടെക്‌നിക് വിദ്യാർത്ഥി സുരേഷ് ആണ് അറസ്റ്റിലായത്. അജിത് കുമാർ നായകനായ ‘തുനിവ്’ എന്ന ചിത്രത്തിലെ ബാങ്ക് കവർച്ചയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു മോഷണ ശ്രമം. ശനിയാഴ്ച ധാരാപുരത്തെ കനറാ ബാങ്ക് ശാഖയിൽ ബുർഖയും മുഖംമൂടിയും […]

National

സ്കൂട്ടിയിലെത്തി ഒരു ലക്ഷം രൂപ വിലയുള്ള ബൈക്കുമായി സ്കൂട്ടായി; സിസിടിവി ദ്യശ്യങ്ങൾ സഹിതം ബൈക്കുടമ പരാതി നൽകി

  • 20th November 2022
  • 0 Comments

മൂന്നാർ: മൂന്നാർ ന്യൂ കോളനിയിൽ നിന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന ബൈക്ക് മോഷണം പോയി. സിസിടിവി ദ്യശ്യങ്ങൾ സഹിതം ബൈക്കുടമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്നാർ ന്യൂകോളനിയിൽ താമസിക്കുന്ന എഡിസന്റെ KL 16G 1403 നംബർ എഫ്‌സി ബൈക്ക് മോഷണം പോയത്. രാത്രി സ്ഥിരമായി നിർത്തിയിടുന്ന പാതയോരത്ത് തന്നെയാണ് കഴിഞ്ഞ ദിവസവും ബൈക്ക് നിർത്തിയത്. പുലർച്ചെ ടൗണിൽ പോകുന്നതിന് ബൈക്ക് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. സമീപത്തെ വീടുകളിൽ ഘടിപ്പിച്ചിരുന്ന സിസിടിവി ദ്യശ്യങ്ങൾ […]

Kerala

ഓഫീസ് കുത്തിത്തുറന്ന് മോഷണം; ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

  • 15th November 2022
  • 0 Comments

കൊച്ചി: ഓഫീസ് കുത്തിത്തുറന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായി. ആസ്സാം സ്വദേശികളായ ആഷിക്കുൾ ഇസ്‌ളാം(23), നജ്മുൽ ഹക്ക് (25), ഇക്രാമുൽ ഹക്ക് (21) എന്നിവരാണ് അറസ്റ്റിലായത്. ചേലക്കുളത്തെ ടൈൽസ് കമ്പനിയുടെ ഓഫീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികളെ കുന്നത്തുനാട് പൊലീസാണ് പിടികൂടിയത്. പിടിയിലായവരിൽ ആഷിക്കുൾ ഇസ്ലാമിന്റെ പേരിൽ മയക്കുമരുന്ന് കേസുൾപ്പെടെ നിരവധി കേസുകളുണ്ട്. പൊലീസ് സംഘം നടത്തിയ ശാസ്ത്രീയ പരിശോദനയിലും തുടർന്ന് നടത്തിയ അന്വേഷണത്തിലുമാണ് ഇവർ പിടിയിലായത്. ഇൻസ്‌പെക്ടർ വിപി സുധീഷ്, എസ്‌ഐ […]

National

തമിഴ്നാട്ടിൽ നിന്ന് മോഷ്ടിച്ച് കടത്തിയ പുരാതന വിഗ്രഹങ്ങൾ ഇപ്പോൾ അമേരിക്കയിൽ; കണ്ടെത്താനായി സിഐഡി സംഘം

  • 26th October 2022
  • 0 Comments

ചെന്നൈ:: മോഷ്ടിച്ച് കടത്തിയ രണ്ട് പുരാതന വിഗ്രഹങ്ങൾ കണ്ടെത്താനായി തമിഴ്നാട് സിഐഡി സംഘം. തമിഴ്നാട് തിരുവാരൂരിലെ വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ നിന്ന് അൻപത് വർഷം മുമ്പ് മോഷണം പോയ രണ്ട് പുരാതന വെങ്കല വിഗ്രഹങ്ങൾ വീണ്ടെടുക്കാനാണ് നടപടി തുടങ്ങിയത്. ഉമാ സോമസ്കന്ദരുടേയും തിരുജ്ഞാന സംബന്ധരുടേയും വിഗ്രഹങ്ങൾ അമേരിക്കയിലുണ്ടെന്ന് സിഐഡി ഐഡോൾ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിൽ ആദ്യത്തേത് ഇപ്പോഴുള്ളത് വാഷിംഗ്ടൺ ഡിസിയിലെ ഫ്രീർ സാക്‍ലർ മ്യൂസിയത്തിലാണ്. നൃത്തം ചെയ്യുന്ന രൂപത്തിലുള്ള തിരുജ്ഞാന സംബന്ധരുടെ വിഗ്രഹം ലണ്ടൻ ആസ്ഥാനമായ ലേല […]

Kerala News

പോലീസുകാരൻ മാങ്ങ മോഷ്ടിച്ച സംഭവം; കേസ് ഒത്തു തീർപ്പാക്കാനുള്ള നടപടിയിൽ എതിർപ്പറിയിച്ച് പൊലീസ്

  • 19th October 2022
  • 0 Comments

കാഞ്ഞിരപ്പള്ളിയിൽ പൊലീസുകാരൻ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തു തീർപ്പാക്കാനുള്ള നടപടിയിൽ എതിർപ്പറിയിച്ച് പൊലീസ്.മോഷണം നടത്തിയ പ്രതി പൊലീസുകാരനാണ് എന്ന വസ്തുത ഗൗരവതരമെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.കാഞ്ഞിരപ്പള്ളി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് ഒത്തു തീർപ്പ് നീക്കത്തിൽ എതിർപ്പറിയിച്ചത്. കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും ഒത്തുതീര്‍ക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് പോലീസുകാരന്‍ മാങ്ങ മോഷ്ടിച്ച കടയുടെ ഉടമ കഴിഞ്ഞ ദിവസം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ […]

Local News

ഗോവിന്ദ പുരത്ത് പാർത്ഥസാരഥി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം

  • 8th October 2022
  • 0 Comments

ഗോവിന്ദപുരം ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം.ക്ഷേത്ര ഭാരവാഹികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഏഴ് ഭണ്ഡാരങ്ങൾ കുത്തി തുറന്നാണ് മോഷണം നടത്തിയത്.എത്ര പണം നഷ്ടപ്പെട്ടെന്ന് ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല.സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട് 6 ഭണ്ഡാരത്തിൽ നിന്ന് പണം നഷ്ടപ്പെട്ടെന്ന് ക്ഷേത്ര അധികൃതർ വ്യക്തമാക്കി.വടക്കേ വാതിൽ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്.പുലർച്ചെ 3:34 ന് മോഷ്ടാവ് ക്ഷേത്രത്തിൽ കയറിയതായി സിസിടിവി യിലെ സമയം വ്യക്തമാക്കുന്നു. 4:45 ന് മേൽശാന്തി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരം […]

error: Protected Content !!