Kerala News

പ്രതിയുടെ വിലപിടിപ്പുള്ള പേന അടിച്ചുമാറ്റി;പൊലീസുകാരനെതിരെ നടപടിക്ക് ശുപാര്‍ശ

  • 17th August 2023
  • 0 Comments

പ്രതിയുടെ പേന പൊലീസ് കൈക്കലാക്കിയെന്ന് ആക്ഷേപം.സംഭവത്തിൽ തൃത്താല എസ് എച്ച് ഒ വിജയകുമാരനെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ നല്‍കി. ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ പക്കല്‍ ഉണ്ടായിരുന്ന മൗണ്ട് ബ്ലാങ്ക് പേനയാണ് എസ്എച്ച്ഒ വിജയകുമാര്‍ കൈവശപ്പെടുത്തിയത്. 60000 രൂപയോളം വില വരുന്ന പേനയാണിത്.ഗുരുതര കൃത്യവിലോപം എസ്എച്ച്ഒയുടെ ഭാഗത്തുനിന്ന് ഉണ്ടായതായാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. കാപ്പ നടപടികള്‍ക്ക് വേണ്ടി സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയപ്പോഴാണ് ഫൈസലിന്റെ പേന എസ്എച്ച്ഒ കൈവശപ്പെടുത്തിയത്.കസ്റ്റഡിയിൽ എടുത്തപ്പോൾ അന്വേഷണത്തിൻ്റെ ഭാഗമായി വാങ്ങിയ പേന ജി […]

Kerala News

മൂന്ന് മണിക്കൂറിനിടെ അഞ്ച് സ്ഥാപനങ്ങളില്‍ മോഷണം;മുഖം മറച്ച് കമ്പിപ്പാരയുമായി എത്തിയ കള്ളനെ തേടി പൊലീസ്

  • 25th July 2023
  • 0 Comments

തിരുവനന്തപുരം ബാലരാമപുരത്ത് വ്യാപാരികളെ ഞെട്ടിച്ച് മോഷണ പരമ്പര. മൂന്ന് മണിക്കൂറിനിടെ മൂന്ന് ജ്വല്ലറികളിലും രണ്ട് വസ്ത്രവിപണന ശാലകളിലുമാണ് കള്ളൻ കയറിയത്. ബാലരാമപുരം ദേശീയപാതക്കരികിലെ കടകളില്‍ ആണ് മോഷണം നടന്നതെന്നതാണ് ശ്രദ്ധേയം. മുഖം മറച്ച് കമ്പിപ്പാരയുമായി എത്തിയ യുവാവാണ് മോഷണം നടത്തിയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ആദ്യ മോഷണം നടന്നത്. ശേഷം മൂന്നുമണിക്കൂറിനിടെ മറ്റ് നാലു കടകളുടെ പൂട്ട് കൂടി പൊളിച്ച് അകത്ത് കയറുകയായിരുന്നു ബാലരാമപുരം കണ്ണന്‍ ജ്വല്ലറിയില്‍ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന വെള്ളി […]

Kerala News

പ്രദേശ വാസികളെ ഭീതിയിലാഴ്ത്തി മോഷണം; അന്തർ ജില്ലാ മോഷ്ടാവ് മാടൻ ജിത്തു പിടിയിൽ

  • 23rd June 2023
  • 0 Comments

തേഞ്ഞിപ്പാലം : തേഞ്ഞിപ്പാലം യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് പരിസര പ്രദേശളിലെ വീടുകളിൽ പട്ടാപകൽ കവർച്ച പതിവാക്കിയ അന്തർ ജില്ലാ മോഷ്ടാവ് പിടിയിലായി. കോഴിക്കോട് ഫറൂഖ് സ്വദേശി മണക്കോട്ട് വീട്ടിൽ ജിത്തു (28) എന്ന മാടൻ ജിത്തുവാണ് പിടിയിലായത്. യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വോർട്ടേഴ്സുകൾ ഉൾപ്പെടെ പരിസര പ്രദേശങ്ങളിലെ 30 ഓളം വീടുകളിൽ കവർച്ച നടന്നിരുന്നു. 2022 ഡിസംബർ മാസം മുതൽ തുടർച്ചയായി കവർച്ച നടന്നത് പ്രദേശ വാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. ആളുകൾ ഇല്ലാഞ്ഞ വീടുകളിൽ പകൽ സമയങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് […]

Kerala Local News

കോഴിക്കോട്  കെഎസ്ആർടിസി ബസ് കണ്ടക്ടറുടെ ടിക്കറ്റും പണവുമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞു; പ്രതി അസ്റ്റിൽ

  • 16th June 2023
  • 0 Comments

കോഴിക്കോട്  കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച്  മോഷണം നടത്തുന്ന ആൾ പിടിയിൽ. കോഴിക്കോട് കുറ്റിച്ചിറ തങ്ങൾസ് റോഡ്  ടിവി മൂച്ചി ഹൗസിൽ  സർഫുദ്ദീൻ ടിവി  ആണ് പിടിയിലായത്. നടക്കാവ് ഇൻസ്പെക്ടർ പി കെ ജിജീഷിൻ്റെ നേതൃത്യത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മെയ്  12 -ന് കോഴിക്കോട് കെഎസ്ആർടി ബസ് ട്രാക്കിൽ നിർത്തിയിട്ടിരുന്ന ബസിൽ കയറി കണ്ടക്ടറുടെ ടിക്കറ്റും പണവുമടങ്ങിയ ബാഗ് മാഷ്‌ടിച്ച് കടന്നതായിരുന്നു. തുടർന്ന് നടക്കാവ് പോലീസിൽ പരാതി നൽകി. പരാതിയുടെ […]

Kerala Local

പെട്രോൾ പമ്പ് ജീവനക്കാരിയുടെ മാല കവർന്ന പ്രതിയെ പോലീസ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടി

കുന്ദമംഗലം: കുന്ദമംഗലം മുണ്ടിക്കൽത്താഴം പൊട്രോൾ പമ്പിലെ ജീവനക്കാരിയുടെ മാല കവർന്ന കേസിലെ പ്രതി പോലീസ് പിടിയിൽ. കുറ്റിച്ചിറ സ്വദേശി ഫൈജാസ്(38)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഡിസിപി ബൈജു ഐ പി എസിന്റെ നേതൃത്വത്തിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും, ഇൻസ്പെക്ടർ യൂസഫ് നടുത്തറമ്മലിൻറെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ എട്ടാം തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയുടെ മാല കാരന്തൂർ കൊളായിത്താഴത്ത് വെച്ച് ബൈക്കിൽ വന്ന് പിടിച്ചു പറിക്കുകയായിരുന്നു. […]

News

വൈദികന്‍റെ കറുത്ത വസ്ത്രമണിഞ്ഞ് പള്ളിയിൽ കയറി മോഷണം;അടിമാലി സ്വദേശി പോലീസ് പിടിയിൽ

കിഴക്കമ്പലം: വൈദികന്‍റെ കറുത്ത വസ്ത്രം ധരിച്ച് മോഷണം നടത്തിയ അടിമാലി സ്വദേശിയെ തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. മലയിടംതുരുത്ത് സെയ്ന്‍റ് മേരീസ് യാക്കോബായ പള്ളിയിലാണ് പത്മനാഭൻ മോഷണം നടത്തിയത്. പള്ളിമുറിയിൽ സൂക്ഷിച്ചിരുന്ന 40,000 രൂപ ഇയാൾ മോഷ്ടിക്കുകയായിരുന്നു. മുമ്പും നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ പത്മനാഭൻ. പ്രതിയുമായി തടിയിട്ടപറമ്പ് പോലീസ് ഇന്നലെ പള്ളിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാൾ മലയിടംതുരുത്തിനു സമീപമുള്ള ബാവപടിയിൽ എന്ന സ്ഥലത്ത് ഒരു വീട് എടുത്ത് വാടകയ്ക്ക് താമസിച്ചാണ് പല മോഷണങ്ങളും നടത്തി […]

Kerala National

റിയൽ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി രണ്ടരക്കോടിയും 100 പവനും കവർന്ന് 29കാരി; സഹായികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

കോയമ്പത്തൂർ: റിയൽ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി കോടിക്കണക്കിനു രൂപയും 100 പവൻ സ്വർണവും മോഷ്ടിച്ച കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂർ പൊന്നേരി മേട്ടുവീഥിയിലെ അരുൺകുമാർ (37), സുഹൃത്തുക്കളായ പ്രവീൺ (32), സുരേന്ദർ (25) എന്നിവരെയാണു രാമനാഥപുരം ഇൻസ്പെക്ടർ പ്രഭാദേവിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കേസിൽ രണ്ടു മുഖ്യപ്രതികൾ ഒളിവിലാണ്. മാർച്ച് 20നു കോയമ്പത്തൂർ പുലിയകുളം ഗ്രീൻഫീൽഡ് കോളനിയിൽ താമസിക്കുന്ന രാജേശ്വരിയുടെ (63) വീട്ടിലാണു മോഷണം നടന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന രാജേശ്വരി വീട്ടിൽ […]

Kerala

കളഞ്ഞു പോയ എടിഎം ഉപയോഗിച്ച് 10,000 രൂപ പിൻവലിച്ചു, സിസിടിവി ദൃശ്യങ്ങൾ പണിയായി, യുവാവ് അറസ്റ്റിൽ

  • 21st April 2023
  • 0 Comments

കൊല്ലം∙ കടയ്ക്കലില്‍ സുഹൃത്തിന്റെ എടിഎം കാര്‍‍ഡ് തട്ടിയെടുത്ത് പണം പിൻവലിച്ച യുവാവ് അറസ്റ്റിൽ. കോട്ടപ്പുറം സ്വദേശിയായ ദീപുവാണ് അറസ്റ്റിലായത്. സുഹൃത്തായ ഇടത്തറ സ്വദേശി ബിനുവിന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ചാണ് ദീപു പണം തട്ടിയെടുത്തത് എന്നാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞദിവസം ബിനു തട്ടുകടയിൽ നിന്നും ഭക്ഷണം കഴിക്കുന്നതിനിടയിൽ എടിഎം കാർ‍ഡ് താഴെ വീണിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ദീപു എടിഎം കാര്‍‌ഡ് എടുക്കുകയും അതിൽ എഴുതിയിരുന്ന പിൻനമ്പർ ഉപയോഗിച്ച് പണം പിന്‍വലിക്കുകയുമായിരുന്നു. 10,000 രൂപയാണ് കൈക്കലാക്കിയത്. എടിഎം കാര്‍ഡ് […]

Kerala Local News

വാഹന മോഷണം: കോഴിക്കോട് ഉപ്പയും മക്കളുമടക്കം നാലുപേര്‍ അറസ്റ്റില്‍

  • 20th April 2023
  • 0 Comments

കോഴിക്കോട്: വാഹനമോഷണക്കേസില്‍ പിതാവും രണ്ടു മക്കളും ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായി. പന്നിയങ്കര ചക്കുംകടവ് എം.പി. ഹൗസില്‍ ഫൈസല്‍ എന്ന ഫസലുദ്ദീന്‍ (42), മക്കളായ ഫാസില്‍ (23), ഷിഹാല്‍ (21) എന്നിവരെയും കുറ്റിക്കാട്ടൂര്‍ കീഴുമാടത്തില്‍ വീട്ടില്‍ മുഹമ്മദ് ത്വായിഫ് (19) നെയുമാണ് സിറ്റി ക്രൈംസ്‌ക്വാഡിന്റെ സഹായത്തോടെ നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 14ന് കൊളത്തറയിലെ പരിയാരത്ത് അബ്ദുള്‍ റഹീമിന്റെ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പിടിയിലായവര്‍ നിരവധി വാഹനമോഷണക്കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. […]

Kerala News

വാഹനമോഷണ സംഘത്തിലുൾപ്പെട്ട കുട്ടികൾക്കെതിരെ നടപടി; നഗരത്തിൽ ഇരുപതോളം കുട്ടികൾ നിരീക്ഷണത്തിൽ

  • 2nd April 2023
  • 0 Comments

കോഴിക്കോട്: ജില്ലയിൽ ഉടനീളം നടന്ന വാഹന മോഷണ പരമ്പരയിലുൾപ്പെട്ട പ്രായപൂർത്തിയാവാത്ത കുട്ടികളെ സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടി. ജില്ലയിൽ ഇരുചക്ര വാഹന മോഷണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, ജില്ല പോലീസ് മേധാവി ഡിഐ ജി രാജ്പാൽ മീണ ഐപി എസിന്റെ നിർദ്ദേശ പ്രകാരം സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് വാഹനമോഷണം നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും അതിലുൾപ്പെട്ടവരെപ്പറ്റി അന്വേഷണം നടത്തി വരികയുമായിരുന്നു. മോഷണസംഘത്തിലുൾപ്പെട്ടവരെല്ലാം തന്നെ പ്രായപൂർത്തിയാവാത്തവരാണെന്ന് മനസ്സിലാക്കിയ പോലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു.കുട്ടികളെ […]

error: Protected Content !!