മോഷ്ടിക്കാൻ കയറി പണം കിട്ടിയില്ല;പോസ്റ്റ് ഓഫീസ് കത്തിച്ചു; പ്രതി പിടിയില്‍
തൃശൂർ പെരിങ്ങോട്ട്കരയിൽ പോസ്റ്റ് ഓഫിസിന് തീയിട്ട പ്രതി പിടിയിൽ. വാടാനപ്പള്ളി സ്വദേശി സുഹൈല്‍ ആണ് പിടിയിലായത്. മോഷണത്തിനാണ് ഇയാള്‍ പോസ്റ്റ് ഓഫീസില്‍ കയറിയത്. പണം കിട്ടാത്തതിലുള്ള രോഷമാണ് തീയിടാൻ കാരണമെന്ന് പ്രതി പറയുന്നു.ഫെബ്രുവരി മൂന്നിനാണ് സംഭവം. പെരിങ്ങോട്ട്കര പോസ്റ്റ് ഓഫിസിൽ രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് ഓഫിസ് തീയിട്ട നിലയിൽ കണ്ടെത്തിയത്.സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അതുകൊണ്ട് തന്നെ തുടക്കം മുതലേ മോഷണം സംശയിച്ചിരുന്നു. പോസ്റ്റ് ഓഫിസിലെ രേഖകളെല്ലാം കത്തി നശിച്ചു. ഓഫീസിലെ കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കത്തിനശിച്ചിരുന്നു.