വിരണ്ടോടിയത് മറ്റൊരാന;തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞിട്ടില്ല’; വാർത്ത നിഷേധിച്ച് ദേവസ്വം ബോർഡ്,
പാടൂർ വേലക്കിടെ ഇടഞ്ഞോടിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനല്ലെന്ന് ക്ഷേത്ര ഭരണ സമിതി.പാപ്പാൻ വീഴുന്നത് കണ്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മുന്നോട്ടു നീങ്ങിയതാണെന്നാണ് ദേവസ്വം അധികൃതരുടെ വാദം. ഒന്നാം പാപ്പാനായ രാമന് പരുക്കേറ്റത് ആനയുടെ ആക്രമണത്തിൽ അല്ലെന്ന് പാപ്പാൻ പ്രതികരിച്ചു.തെറ്റായ വാർത്തയാണ് പ്രചരിക്കുന്നത്. മറ്റൊരു ആന ഇടഞ്ഞപ്പോൾ ആളുകൾ പേടിച്ചോടുകയായിരുന്നു. ആനയുടെ മുന്നിൽ ഉണ്ടായിരുന്ന ഒന്നാം പാപ്പാൻ ആളുകൾ ചിതറി ഓടുന്നതിനിടയിൽ വീണതാണ്. ആളുകളുടെ ചവിട്ടേറ്റ പാപ്പാൻ രാമന് നിസാര പരിക്കുകളെയുള്ളൂ. കഴിഞ്ഞ ദിവസം രാത്രി തന്നെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ […]

