Kerala News

മാളുകളും ബാറുകളും തുറക്കുമ്പോൾ തീയറ്ററുകൾ മാത്രം അടച്ചിടുന്നത് എന്തുകൊണ്ടെന്ന് ഫെഫ്ക ആരോഗ്യമന്ത്രിയ്ക്ക് കത്തയച്ചു

  • 31st January 2022
  • 0 Comments

കൊവിഡ് നിയന്ത്രണത്തിൻ്റെ ഭാഗമായി തീയേറ്ററുകൾ അടയ്ക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധവുമായി ഫെഫ്ക. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് ജില്ലകളിലെ തിയേറ്ററുകളാണ് അടച്ചുപൂട്ടിയത്. ഈ വിഷയത്തിലാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന് ഫെഫ്ക കത്തയച്ചിരിക്കുന്നത്. എന്ത് ശാസ്ത്രീയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കൊവിഡ് നിയന്ത്രണത്തിനായി തീയേറ്ററുകൾ അടയ്ക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്ന് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മാളുകളും ബാറുകളും തുറക്കുമ്പോൾ തീയറ്ററുകൾ മാത്രം അടച്ചിടുന്നത് എന്തുകൊണ്ടാണെന്നും തീയറ്ററുകൾ കൊവിഡ് […]

Entertainment News

ആരാധകർക്കൊപ്പമിരുന്ന് സിനിമ കണ്ട് സായ് പല്ലവി;തിരിച്ചറിയാതിരിക്കാൻ വേഷം മാറി താരം എത്തിയത് പർദ്ദയിൽ

  • 30th December 2021
  • 0 Comments

ആരാധകര്‍ തിരിച്ചറിയാതിരിക്കാന്‍ പര്‍ദ്ദ ധരിച്ച് തീയേറ്ററിലെത്തിയ സായ് പല്ലവിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറൽ .താരത്തിന്റേതായി പുറത്തെത്തിയ പുതിയ ചിത്രം ‘ശ്യാം സിന്‍ഹ റോയി’ കാണാനാണ് താരം വേഷം മാറി തീയേറ്ററില്‍ എത്തിയത് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആരാധകരുടെ സ്നേഹം നേരിട്ട് അനുഭവിച്ചറിയാൻ വേഷം മാറി തിയറ്ററിൽ എത്തിയ സായ് പല്ലവിയുടെ വിഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. ഹൈദരാബാദിലെ ശ്രിരാമുലു തീയേറ്ററില്‍ സെക്കന്‍റ് ഷോയ്ക്കാണ് സായ് എത്തിയത്. പര്‍ദയും ബുര്‍ഖയുമണിഞ്ഞെത്തിയ നടിയെ സിനിമ അവസാനിച്ചിറങ്ങുമ്പോഴും ആരും തിരിച്ചറിഞ്ഞില്ല.നാനി […]

Kerala News

തിയറ്റുകളില്‍ ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്കും പ്രവേശനം;നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു

  • 3rd November 2021
  • 0 Comments

സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ചു.കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.വിവാഹത്തിനും മരണത്തിനും പങ്കെടുക്കുന്നവരുടെ എണ്ണത്തിലും കൂടുതല്‍ ഇളവ് നല്‍കി. വിവാഹങ്ങള്‍ക്ക് 100 മുതല്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം.അടച്ചിട്ട ഹാളാണെങ്കില്‍ പോലും 100 പേര്‍ക്ക് പങ്കെടുക്കാം. തിയറ്റുകളില്‍ ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്കും പ്രവേശനം അനുവദിച്ചു. നിലവില്‍ രണ്ട് ഡോസ് എടുത്തവര്‍ക്കായിരുന്നു പ്രവേശനം

Kerala News

തീയറ്റർ തുറക്കുന്നത് രോഗ വ്യാപനത്തിന് ഇടയാക്കും; സർക്കാർ തീരുമാനത്തെ എതിർത്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

  • 3rd October 2021
  • 0 Comments

തീയറ്റർ തുറക്കുന്ന നിലവിലെ തീരുമാനം രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. പി ടി സഖറിയാസ്. തീയേറ്ററുകൾ എസി പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നത് ദോഷം ചെയ്യുമെന്നും തുറന്ന ഹാളുകളിൽ മാത്രമേ പ്രദർശനം അനുവദിക്കാവൂ എന്നും ഐഎംഎ പ്രസിഡന്റ് വ്യക്തമാക്കി. ആൾക്കൂട്ടം അനുവദിക്കാതിരിക്കുന്നതാണ് ഉചിതം. രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും പി.ടി സഖറിയാസ് ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് എതിർപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കൂടുതൽ കൂടിയാലോചനകൾ വേണമെന്നും സഖറിയാസ് പറഞ്ഞു. കുട്ടികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് നൽകുന്നതിൽ അശാസ്ത്രീയതയുണ്ടെന്നും ഐഎംഎ പ്രസിഡന്റ് പറഞ്ഞു. […]

Kerala News

ഇളവുകള്‍ ലഭിക്കാതെ സിനിമാ പ്രദര്‍ശനം തുടങ്ങേണ്ട;ഫിലിം ചേംബര്‍ നിലപാടിനൊപ്പം തിയറ്റര്‍ ഉടമകളും

  • 10th January 2021
  • 0 Comments

സിനിമ തീയേറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച് ഉള്ള തീരുമാനത്തിൽ ഇളവുകള്‍ ലഭിക്കാതെ സിനിമാ പ്രദര്‍ശനം തുടങ്ങേണ്ട എന്ന ഫിലിം ചേംബര്‍ നിലപാടിനൊപ്പം തിയറ്റര്‍ ഉടമകളും.നാളെ മുഖ്യമന്ത്രി പിണറായി വിജയനുമായി സിനിമാ സംഘടനകള്‍ വീണ്ടും ചര്‍ച്ച നടത്തും. ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ തിയറ്റര്‍ തുറക്കണ്ട എന്നാണ് ഫിയോകിന്റെ തീരുമാനം.തീയറ്ററുകള്‍ തുറക്കാന്‍ ജനുവരി 5ന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇളവുകളുടെ കാര്യത്തില്‍ തീരുമാനം ഇല്ലാതെ പ്രദര്‍ശനം തുടങ്ങേണ്ട എന്ന് ഫിലിം ചേംബര്‍ തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ […]

error: Protected Content !!