തവനൂരും കുറ്റിപ്പുറത്തും വന്‍ സംഘര്‍ഷം; മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി, ജലപീരങ്കി പ്രയോഗിച്ചു
കനത്ത സുരക്ഷ ഒരുക്കിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹവ്യൂഹത്തിനു മുന്നില്‍ കരിങ്കൊടി കാണിച്ചു. പുതിയ സെന്‍ട്രല്‍ ജയിലിന്റെ ഉദ്ഘാടനത്തിനായി തവനൂരിലേക്ക് പോകവേ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കുന്ദംകുളത്ത് വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും കരിങ്കൊടി കാട്ടിയത്. പ്രതിഷേധവും കരിങ്കൊടിയുമായെത്തിയ പ്രവര്‍ത്തകരെ പൊലീസ് ജല പീരങ്കി ഉള്‍പ്പെടെ ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. കറുത്ത മാസ്‌കും ഷര്‍ട്ടും ധരിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. കൂടാതെ പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് […]
