മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ നിയമങ്ങൾ ലംഘിക്കാനുള്ളതല്ല പാലിക്കാനുള്ളതാണ്
കുന്ദമംഗലം :സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നത് കർശനമാക്കിയെങ്കിലും അധികൃതരുടെ കണ്ണു വെട്ടിച്ച് നിയമ ലംഘനം നടത്തുന്ന ചിലരുണ്ട് നാട്ടിൽ. കഴുത്തിൽ തൂവാലയോ മാസ്‌കോ ഘടിപ്പിച്ച് പോലീസിനെ കാണുമ്പോൾ വലിച്ചു കയറ്റി മുഖം പൊത്തുന്നവരും ധരിക്കാതെ റോഡിലിറങ്ങുന്നവരും ഏറെയുണ്ട്. ഇവരിൽ പലരുടെയും ധാരണ പോലീസിന്റെ പിടിയിൽ നിന്നും പിഴ അടയ്ക്കാതിരിക്കാൻ വേണ്ടി ധരിക്കുന്നതിനാണ് മാസ്ക് എന്നാണ്. ഇത്തരത്തിലെ കാഴ്ചകൾ സംസ്ഥാനത്തെ പല ഭാഗങ്ങളായി കാണപ്പെടുന്നു കണ്ടു വരികയാണ്. സാധനം വാങ്ങാൻ നിരത്തിലറങ്ങുന്ന ചില അതിഥി തൊഴിലാളികളും സ്വദേശികളും […]