താനൂർ കസ്റ്റഡി മരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്; മരണകാരണം ശ്വാസകോശത്തിലെ നീർക്കെട്ട്
മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ താമിര്‍ ജിഫ്രിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ശ്വാസകോശത്തിൽ നീർക്കെട്ട് വന്നത് പെട്ടന്നുള്ള മരണത്തിന് കാരണമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ലാത്തിപോലത്തെ ദണ്ഡ്കൊണ്ട് മർദ്ദിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആമാശയത്തിൽ നിന്ന് രണ്ട് പാക്കറ്റുകൾ കണ്ടെത്തി. താമിർ ഹൃദ്രോഗിയായിരുന്നു. മർദ്ദനം മൂലം രോഗം മൂർച്ഛിച്ചു. ശ്വാസകോശത്തിൽ രക്തസ്രാവം ഉണ്ടായി. ശരീരത്തിൽ 21 മുറിവുകളുണ്ടെന്നും ഇതിൽ 19 എണ്ണം മരിക്കുന്നതിന് കുറച്ച് മുമ്പുള്ളതെന്നും രണ്ട് മുറിവുകൾ ആന്റി മോർട്ടത്തിന്റേതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്താണ് സംഭവിച്ചത് എന്നതിൻ്റെ […]