Kerala News

താനൂർ ബോട്ട് അപകടം: നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം

  • 22nd June 2023
  • 0 Comments

താനൂർ ബോട്ട് അപകടത്തിൽ ശക്തമായ നടപടിയുമായി ഹൈക്കോടതി. 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിന്റെ കാരണങ്ങളെക്കുറിച്ചും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിന് നിർദേശം. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ താനൂർ ദുരന്തത്തിൽ താനൂർ ബോട്ട് അപകടത്തിൽ സ്വമേധയാ കേസെടുത്ത കേരള ഹൈക്കോടതി സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു. ആവർത്തിച്ചുണ്ടാകുന്ന ഇത്തരം ദുരന്തങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ കോടതി വിമർശനം ഉന്നയിക്കുകയും ചെയ്തു. ഈ ദുരന്തങ്ങളുടെ കാര്യകാരണങ്ങൾ കണ്ടെത്തി നടപടിയെടുക്കണമെന്നും കോടതി പറഞ്ഞിരുന്നു.

Kerala

താനൂർ ബോട്ടപകടം: രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ, കൊലക്കുറ്റം ചുമത്തി

  • 13th June 2023
  • 0 Comments

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണസംഘം അറസ്റ്റു ചെയ്തു. ബേപ്പൂർ പോർട്ട് കൺസർവേറ്റർ പ്രസാദ്, സർവേയർ സെബാസ്റ്റ്യൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ദുരന്തത്തിന് ഇടയാക്കിയ ബോട്ടിന് സർവീസ് നടത്താൻ ക്രമവിരുദ്ധമായി സഹായം ചെയ്തുവെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരുമാസം മുമ്പ് ബോട്ട് ഉടമയെയും ജീവനക്കാരെയും അന്വേഷണസംഘം പിടികൂടിയിരുന്നു. ഇതിനു ശേഷമാണ് ഉദ്യോഗസ്ഥ തലത്തിലേക്കും അന്വേഷണം നീങ്ങിയത്. കൊലക്കുറ്റമായ ഐപിസി 302 നു പുറമേ ഐപിസി 337, 338 വകുപ്പുകളും ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിട്ടുണ്ട്. […]

Kerala

ഓവർലോഡിങ് ബോട്ടുകളിൽ അനുവദിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി ∙ സംസ്ഥാനത്ത് ഒരിടത്തും ബോട്ടുകളിൽ ഓവർലോഡിങ് അനുവദിക്കരുതെന്നു ഹൈക്കോടതി നിർദേശിച്ചു. താനൂർ ബോട്ട് ദുരന്തത്തെ തുടർന്നു സ്വമേധയാ എടുത്ത കേസാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. പരമാവധി കയറ്റാവുന്ന യാത്രക്കാരുടെ എണ്ണത്തിന്റെ വിവരം ബോട്ടിൽ കയറുന്ന, ഇറങ്ങുന്ന സ്ഥലങ്ങൾ, ക്യാബിനുകൾ, അപ്പർ, ലോവർ ‍ഡെക്കുകൾ എന്നിവിടങ്ങളിൽ ഇംഗ്ലിഷിലും മലയാളത്തിലും രേഖപ്പെടുത്തണം. ബോട്ടിലെ യാത്രക്കാരെ സംബന്ധിച്ചുള്ള റജിസ്റ്റർ സൂക്ഷിക്കണമെന്ന അമിക്കസ് ക്യൂറിയുടെ നിർദേശം പരിഗണിക്കണം.. ഇതെങ്ങനെ നടപ്പാക്കാമെന്നു […]

Kerala News

താനൂർ ബോട്ടപകടം ഒരാൾ കൂടി പോലീസ് പിടിയിൽ

താനൂർ ബോട്ട് മറിഞ്ഞ് 22 പേർ മരിക്കാനിടയായ സംഭവത്തിൽ ഒരാൾ കൂടി പോലീസ് കസ്റ്റഡിയിലായി . ബോട്ട് ജീവനക്കാരനായ താനൂർ സ്വദേശി വടക്കയിൽ സവാദിനെയാണ് പോലീസ് പിടിച്ചത്. ഇതോട് കൂടി സംഭവത്തിൽ ഒമ്പത് പേർ പോലീസ് കസ്റ്റഡിയിലായി . ബോട്ടുടമയെ ഒളിവിൽ പോകാൻ സഹായിച്ചവരാണ് അറസ്റ്റിലായ മൂന്ന് പേർ. ബോട്ട് ജീവനക്കാരായ ബിലാൽ, അപ്പു, അനിൽ എന്നിവരെ ഇന്നലയാണ് പോലീസ് പിടികൂടിയത്. ബോട്ടുടമ നാസർ, സ്രാങ്ക് ദിനേശൻ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. സ്രാങ്ക് ദിനേശനെ പരപ്പനങ്ങാടി കോടതി […]

Kerala

താനൂരിലെ ബോട്ട് അപകടം: ചട്ടലംഘനം നടന്നത് സർക്കാർ ഒത്താശയോടെ, ബോട്ടിൽ മയക്ക് മരുന്ന് വിതരണം ഉണ്ടായിരുന്നു: കെ സുരേന്ദ്രൻ

താനൂരിലെ ബോട്ട് അപകടം, ചട്ടലംഘനം നടന്നത് സർക്കാർ ഒത്താശയോടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബോട്ടിൽ മയക്ക് മരുന്ന് വിതരണം ഉണ്ടായിരുന്നു. പരാതി ലഭിച്ചിട്ടും മന്ത്രി മുഹമ്മദ് റിയാസ് നടപടിയെടുത്തില്ല. മുഖ്യമന്ത്രി ലീഗ് നേതാക്കളെ ഇടതും വലതും നിർത്തി പ്രശ്‌നം ഒത്തുതീർത്തെന്ന് സുരേന്ദ്രൻ വിമർശിച്ചു. സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.20 ന് കരിദിനം ആചരിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു എല്ലാ സംവിധാനങ്ങളും പരാജയപ്പെട്ടു. എല്ലാ മന്ത്രിമാരും അനാസ്ഥ വച്ചുപുലർത്തുകയാണ്. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞു. […]

Kerala News

താനൂർ ബോട്ടപകടം; റിട്ട. ജസ്റ്റിസ് വി.കെ. മോഹനന്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കും

മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടത്തെക്കുറിച്ച് ജസ്റ്റിസ് (റിട്ട.) വി.കെ. മോഹനന്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കും. നീലകണ്ഠന്‍ ഉണ്ണി (റിട്ട. ചീഫ് എഞ്ചിനീയര്‍, ഇന്‍ലാന്റ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ), സുരേഷ് കുമാര്‍ (ചീഫ് എഞ്ചിനീയര്‍, കേരള വാട്ടര്‍വേയ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) എന്നീ സാങ്കേതിക വിദഗ്ധര്‍ കമ്മീഷന്‍ അംഗങ്ങളായിരിക്കും. നേരത്തെ, ദുരന്തത്തിൽ മരിച്ചവരുടെ അനന്തരാവകാശികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപാവീതം ധന സഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ ചികിത്സാചെലവ്, രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്കായി 25 ലക്ഷം രൂപയും […]

Kerala

താനൂർ ബോട്ട് അപകടം: മാനദണ്ഡങ്ങളെ കാറ്റില്‍ പറത്തി യാത്ര, റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. അപകട സമയത്ത് ബോട്ടില്‍ 37 കയറിയിരുന്നെന്നും ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ലായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബോട്ടിന്റെ ഡെക്കില്‍ പോലും യാത്രക്കാരെ കയറ്റി. അശാസ്ത്രീയമായി ആളുകളെ കുത്തിനിറച്ചതാണ് അപകടകാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ ബോട്ടുടമ നാസറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് നാളെ അപേക്ഷ നല്‍കും. ചോദ്യം ചെയ്യലില്‍ നാസര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പിടിയിലായ സ്രാങ്കിനെയും ജീവനക്കാരനെയും […]

Kerala News

താനൂർ ബോട്ടപകടം; ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി

താനൂർ ബോട്ടപകടത്തിൽ അറസ്റ്റിലായ ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയാതായി മലപ്പുറം എസ് പി സുജിത് ദാസ് അറിയിച്ചു. 302 വകുപ്പ് പ്രകാരമാണ് നാസറിനെതിരെ കേസെടുത്തിരിക്കുന്നതെന്നും എസ് പി അറിയിച്ചു. ബോട്ടിൽ രണ്ടോ അതിലധികമോ ജീവനക്കാരുണ്ടാകാമെന്നും സ്രാങ്ക് ദിനേശ് ഒളിവിലാണെന്നും നാസറിനെ കൂടുതൽ ചോദ്യം ചെയ്താൽ വിവരം ലഭിക്കുമെന്നും സുജിത് ദാസ് അറിയിച്ചു. പ്രതി ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും കോടതിയിൽ ഹാജരാക്കിയതിന് ശേഷം കൂടുതൽ ചോദ്യം ചെയ്യലിനായ് കസ്റ്റഡിയിൽ വാങ്ങുമെന്നും സുജിത് ദാസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Kerala News

സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രം സര്‍വീസ്; പൊന്നാനിയിലെ ഉല്ലാസ ബോട്ട് സര്‍വീസ് നിര്‍ത്തിവച്ചു

താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ പൊന്നാനിയിലെ ഉല്ലാസ ബോട്ട് സര്‍വീസ് നിര്‍ത്തിവച്ചു നഗരസഭ ഉത്തരവിറക്കി. സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്നും നഗരസഭ അറിയിച്ചു. സർവീസ് പുനരാരംഭിക്കുന്നതിന് മുൻപ് ഫിറ്റ്‌നസ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ ബോട്ടുടമകള്‍ക്ക് നഗരസഭ നിര്‍ദേശം നല്‍കി. അതേസമയം വനംവകുപ്പിന് കീഴില്‍ സര്‍വീസ് നടത്തുന്ന എല്ലാ ബോട്ടുകളും പരിശോധിക്കാന്‍ മന്ത്രി എകെ ശശീന്ദ്രനും നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കകം എല്ലാ ബോട്ടുകളും പരിശോധിക്കാന്‍ വനംവകുപ്പ് മേധാവിക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. നടപടിയുടെ ഭാഗമായി തേക്കടി […]

Kerala

താനൂര്‍ ബോട്ടപകടം; കാണാതായ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിൽ , വൈകിട്ടോടെ തെരച്ചില്‍ നിര്‍ത്തും

കോഴിക്കോട്: താനൂർ ബോട്ട് അപകടത്തിൽ കാണാതായ കുട്ടിയെ കിട്ടി. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. കുട്ടിക്ക് ന്യുമോണിയ ബാധിച്ച് രണ്ടു ദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടിവരുമെന്ന് ബന്ധുക്കൾ പറഞ്ഞു. തിരൂരങ്ങാടി ആശുപത്രിയിൽ എത്തിച്ച കുട്ടിയെ സ്ഥിതി മോശമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മറ്റുകയായിരുന്നു. അതേസമയം വൈകിട്ടോടെ തെരച്ചില്‍ നിര്‍ത്താനാണ് തീരുമാനം. നിലവില്‍ 22 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. എട്ട് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരിച്ച ഓരോരുത്തരുടെയും […]

error: Protected Content !!