വിവാഹ ചിത്രങ്ങൾ ഗായത്രി സ്റ്റാറ്റസാക്കി, ആദ്യ പ്രണയ വിവാഹത്തിൽ പ്രവീണിന് രണ്ടു കുട്ടികൾ
തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതി പ്രവീണിന്റെ മൊഴി പുറത്ത്. രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങൾ ഗായത്രി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടതാണ് കാെലയ്ക്ക് കാരണമായതെന്ന് പ്രവീൺ പറഞ്ഞു. ഒരുവർഷം മുൻപാണ് തിരുവനന്തപുരത്തെ പള്ളിയിൽവെച്ച് പ്രവീൺ ഗായത്രിയെ വിവാഹം ചെയ്തത്. ഇക്കാര്യം ഇരുവരും മറച്ചുവെച്ചിരുന്നു. പിന്നീട് പ്രവീണിന്റെയും ഗായത്രിയുടെയും വീട്ടുകാരും ജൂവലറിയിലെ മറ്റു ജീവനക്കാരും വിവാഹക്കാര്യം അറിഞ്ഞു. പ്രവീണിന്റെ ഭാര്യയും ബന്ധുക്കളും ഇത് ഗായത്രിയുടെ വീട്ടുകാരെയും ജൂവലറി അധികൃതരെയും […]

