വിവാഹ വാർഷികത്തോടനുബന്ധിച്ച് ദുരിതാശ്വാസ നിധിയിലേക്ക് സ്വർണ്ണവളകൾ കൈമാറി ദമ്പതികൾ
താമരശ്ശേരി : സംസ്ഥാനം ഏറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിൽ നിരവധി പേരാണ് ദുരിതാശ്വാസ നിധിയിലേക്കായി തുക ആഹ്വാനം ചെയ്യുന്നത്.അത്തരത്തിൽ വിവാഹ വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വർണ്ണവളകൾ കൈമാറി ദമ്പതികൾ മാതൃകയാവുകയാണ്. അമ്പായത്തോട് കേളോത്ത് സ്വദേശികളായ രാജൻ – രേഖ ദമ്പതികളാണ് വിവാഹ വാർഷികത്തോടനുബന്ധിച്ച് സ്വർണ വളകൾ കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ കാരാട്ട് റസാഖിന് കൈമാറിയത്. കട്ടിപ്പാറ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റും സി പി ഐ എം അമ്പായത്തോട് ലോക്കൽ […]