നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കിഴക്കോത്ത് സ്വദേശി പിടിയില്‍
കാക്കൂര്‍: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍. ഫ്‌ലാറ്റില്‍നിന്ന് രണ്ടരപ്പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന കേസിലാണ് പോലീസിന്റെ പിടിയിലായത്. കിഴക്കോത്ത് കാവിലുമ്പാറ പള്ളിക്കണ്ടി പുത്തൂര്‍വീട്ടില്‍ മക്‌സൂസ് ഹനൂക്കിനെ (29)യാണ് കാക്കൂര്‍ പോലീസ് പിടികൂടിയത്. ഇയാളെ കോഴിക്കോട് മൂന്നാം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാേലാളിതാഴം പുല്‍പറമ്പില്‍ സത്യവതി വാടകയ്ക്ക് താമസിക്കുന്ന പാറന്നൂരിലെ ഫ്‌ലാറ്റില്‍നിന്ന് രണ്ടരപ്പവന്‍ സ്വര്‍ണമാലയും 1600 രൂപയും അടങ്ങുന്ന ബാഗ് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പന്നിയങ്കര സുമംഗലി കല്യാണമണ്ഡപത്തില്‍നിന്ന് 48 പവന്‍ മോഷ്ടിച്ച കേസിലെ പ്രതിയായിരുന്ന […]