താമരശേരി ചുരത്തില്‍ ഇന്ന് രാത്രി ഗതാഗത നിരോധനം;ആംബുലന്‍സ് ഒഴികെ മറ്റൊരു വാഹനവും പോകാന്‍ അനുവദിക്കില്ല
ഇന്ന് രാത്രി 11 മണി മുതല്‍ താമരശേരി ചുരത്തില്‍ ഗതാഗത നിരോധനം. അടിവാരംമുതൽ ചുരംവഴി വയനാട് ജില്ലയിലേക്കും തിരിച്ചും വാഹനങ്ങൾക്ക് രാത്രി 8 മുതല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കോഴിക്കോട് കളക്ടർ അറിയിച്ചു.ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ വഹിക്കുന്ന എച്ച്ജിബി ഗൂണ്‍സ് ട്രക്കുകള്‍ താമരശ്ശേരി ചുരം വഴി പോകുന്നതിനാലാണ് ഇന്ന് വാഹനങ്ങള്‍ നിരോധിക്കുന്നത്.രാത്രി 11 മണിക്കും രാവിലെ അഞ്ചുമണിക്ക് ഇടയിലാണ് ട്രക്കിന് വേണ്ടി ചുരം പൂർണമായും ഒഴിച്ചിടുന്നത്. പൊതുജനങ്ങള്‍ ഈ സമയം ഇതുവഴിയുള്ള യാത്രയ്ക്ക് ബദല്‍ മാര്‍ഗം […]



