അനധികൃത ക്വാറി ഖനനം; താമരശേരി രൂപതാ ബിഷപ്പിനും പള്ളി വികാരിക്കും കാല്‍ക്കോടിയോളം രൂപ പിഴയിട്ട് ജിയോളജിക്കൽ വകുപ്പ്,
അനധികൃത ഖനനത്തില്‍ താമരശേരി ബിഷപ്പിനും പള്ളി വികാരിക്കും പിഴയിട്ട് ജിയോളജിക്കൽ വകുപ്പ്. 23,53,013 രൂപയാണ് പിഴ. ഏപ്രില്‍ 30നകം പിഴയൊടുക്കണം എന്നാണ് ജിയോളജി വകുപ്പ് ഉത്തരവില്‍ പറയുന്നത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. കൂടരഞ്ഞി വില്ലേജില്‍ പുഷ്പഗിരി ലിറ്റില്‍ ഫ്‌ലവര്‍ ചര്‍ച്ചിന്റെ കീഴിലുള്ള സ്ഥലത്തെ കരിങ്കല്‍ ക്വാറിയിലാണ് അനധികൃത ഖനനം നടത്തിയത്. ക്വാറിക്ക് അനുമതി ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ച് കാത്തലിക് ലേമെന്‍ അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ എതിര്‍ കക്ഷികളായ താമരശേരി ബിഷപ്പ് റെമേജിയോസ് പോള്‍ ഇഞ്ചനാനി, ലിറ്റില്‍ […]