ശമ്പളം നൽകാൻ മദ്യത്തിലൂടെ പണം കണ്ടെത്തുന്നത് ശോചനീയം:താമരശ്ശേരി ബിഷപ്
കോഴിക്കോട്: മദ്യം പ്രോത്സാഹിപ്പിക്കുന്നത് കമ്പോള സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ശമ്പളം നല്‍കാന്‍ മദ്യത്തിലൂടെ പണം കണ്ടെത്തുന്നത് ശോചനീയമാണെന്നും താമരശ്ശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍. മദ്യം സംസ്‌കാരത്തെ നശിപ്പിക്കുമെന്നും ബിഷപ് പറഞ്ഞു. കാര്‍ഷിക പ്രശ്‌നങ്ങളില്‍ കാര്‍ഷിക സംഘടനകളെ ഒന്നിച്ചു നിര്‍ത്തി പ്രതിഷേധിക്കുമെന്നുംഅദ്ദേഹം പറഞ്ഞു. ചിങ്ങം ഒന്ന് കർഷകന് കണ്ണീർ ദിനമാണ്. ഏറ്റവും വേദനിക്കുന്ന വിഭാഗമായി കർഷകർ മാറി. കാർഷിക പ്രശ്നങ്ങളിൽ കർഷക സംഘടനകളെ ഒരുമിച്ച് നിർത്തി സമ്മർദശക്തിയായി മാറും. രാഷ്ട്രീയ സമ്മർദങ്ങൾക്ക് കീഴടങ്ങില്ല. കാസർകോട് മുതൽ തിരുവനന്തപുരം വരെ കർഷക […]