International

താലിബാൻ പിടിച്ചെടുത്ത യുഎസ് നിർമിത ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം

  • 12th September 2022
  • 0 Comments

താലിബാൻ: പരിശീലനത്തിനിടെ ഹെലികോപ്റ്റർ തകർന്ന് മൂന്നു പേർ മരിച്ചു. താലിബാൻ പിടിച്ചെടുത്ത യുഎസ് നിർമിത ഹെലികോപ്റ്ററായ ബ്ലാക്ക് ഹോക്ക് പറത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൂടാതെ അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇതിന്റെ വിഡിയോ പുറത്ത് എത്തിയത്. 30 മില്യൺ ഡോളറോളം വില വരുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ ആണ് തകർന്നത്. താലിബാൻ അംഗം പറത്താൻ ശ്രമിക്കുന്നതിനെ തുടർന്ന് നിയന്ത്രണം വിട്ട ഹെലികോപ്റ്റർ ആകാശത്ത് കറങ്ങി താഴേക്കു പതിക്കുകയായിരുന്നു. സെപ്റ്റംബർ 10ന് അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലായിരുന്നു […]

Trending

പുരുഷന്മാര്‍ ഒപ്പമില്ലാതെ സ്ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കരുത്;യാത്രകള്‍ തടഞ്ഞ് താലിബാന്‍

  • 28th March 2022
  • 0 Comments

പുരുഷ സഹായമില്ലാതെ സ്ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കുന്നത് നിരോധിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍.ഇത് സംബന്ധിച്ച് രാജ്യത്തെ എയര്‍ലൈനുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.ആഭ്യന്തര- അന്താരാഷ്ട്ര ഫ്‌ളൈറ്റുകള്‍ കയറാനെത്തുന്ന സ്ത്രീകള്‍ക്കൊപ്പം നിര്‍ബന്ധമായും ഒരു പുരുഷന്‍ ഉണ്ടായിരിക്കണമെന്ന് താലിബാന്‍ നിര്‍ദേശം നൽകുന്നു.തനിച്ച് യാത്ര ചെയ്യാനായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത സ്ത്രീകള്‍ക്ക് ഞായറാഴ്ചയും തിങ്കളാഴ്ചയും ഇത്തരത്തില്‍ യാത്ര ചെയ്യാം.നേരത്തെ വിദേശത്ത് പഠനാവശ്യത്തിനായി പോകുന്ന സ്ത്രീകള്‍ക്കൊപ്പം ബന്ധുവായ പുരുഷന്‍ കാണണമെന്ന് താലിബാന് നിഷ്കര്‍ഷിച്ചിരുന്നു.

error: Protected Content !!