ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകളുടെ പ്രണയക്കുരുക്ക്;തലശ്ശേരി അതിരൂപതാ ഇടയലേഖനം
തീവ്രവാദ സംഘടനകള്‍ പ്രണയക്കുരുക്കുണ്ടാക്കി ക്രിസ്തീയ കുടുംബങ്ങളെ ലക്ഷ്യമിടുന്നുവെന്ന് തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും മക്കള്‍ മതതീവ്രവാദികളുടെ കെണിയില്‍ കുടുങ്ങുമ്പോള്‍ രക്ഷിതാക്കള്‍ നിസ്സഹായരായി നില്‍ക്കേണ്ടി വരുന്നുവെന്നും ഈ അപകടത്തിനെതിരെ ബോധവത്കരണം ആവശ്യമാണെന്നും ഇടയലേഖനത്തില്‍ പറയുന്നു. ഞായറാഴ്ചയാണ് ഇടയലേഖനം പുറത്തിറങ്ങിയത്.ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നു. ജന്മം നല്‍കി സ്നേഹിച്ചു വളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ രക്ഷിക്കാന്‍ വഴിയേതും കാണാതെ നിസഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാര്‍ഥനാ നിയോഗമായി നമുക്ക് […]
