നിലപാടിൽ ഉറച്ചു തലശേരി ആർച്ച് ബിഷപ്പ്; ‘ബിജെപിയോട് അയിത്തമില്ല

  • 19th March 2023
  • 0 Comments

കണ്ണൂർ: കേന്ദ്രസർക്കാർ റബർ വില 300 രൂപയാക്കിയാൽ ബിജെപിയെ പിന്തുണയ്ക്കാമെന്ന നിലപാടിൽ ഉറച്ചു തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കർഷകനെ ഏത് മുന്നണി പിന്തുണച്ചാലും അവർക്കു പിന്തുണ നൽകും. ആരോടും അയിത്തമില്ല. ഇത് സഭയുടെ തീരുമാനമല്ല. മലയോര കർഷകരുടെ തീരുമാനമാണ്. കർഷകരുമായി കൂടിയാലോചിച്ചെടുത്ത നിലപാടാണ് താൻ പ്രഖ്യാപിച്ചത്. തങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും കർഷകരുടെ നീറുന്ന സങ്കടമാണ് യഥാർഥ പ്രശ്നമെന്നും ആർച്ച് ബിഷപ്പ് മാധ്യമങ്ങളോട് വ്യക്തമാക്കി. ബിജെപിയെ സഹായിക്കാം എന്നല്ല താൻ പറഞ്ഞത്. ഇപ്പോൾ ഞങ്ങളെ സഹായിക്കാനുള്ള […]

Kerala News

തലശ്ശേരിയിലെ ഇരട്ടക്കൊലപാതകം;ഒരാൾക്കായി തിരച്ചിൽ മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 24th November 2022
  • 0 Comments

തലശ്ശേരി ഇരട്ടക്കൊലപാതക കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍.തലശ്ശേരി സ്വദേശികളായ ജാക്ക്സൺ, ഫർഹാൻ, നവീൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മറ്റൊരു പ്രതിയായ പാറായി ബാബുവിനായി തെരച്ചിൽ തുടരുകയാണ്.സിപിഐഎം പ്രവര്‍ത്തകനായ ഷമീര്‍, ഖാലിദ് എന്നിവരാണ് കുത്തേറ്റു മരിച്ചത്.ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്.ഇവരുടെ സുഹൃത്ത് നെട്ടൂർ സ്വദേശി ഷാനിബിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.തലശേരി സിറ്റി സെന്ററിന് അടുത്ത് വച്ച് ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവമുണ്ടായത്. ഷമീറിന്റെ മകനെ കഴിഞ്ഞ ദിവസം ലഹരി മാഫിയ സംഘത്തിലെ […]

Kerala News

തലശേരി ജനറൽ ആശുപത്രിയിൽ നവജാതശിശു മരിച്ചു;ഡോക്ടറുടെ അനാസ്ഥയെന്ന് പരാതി

  • 27th August 2022
  • 0 Comments

തലശ്ശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്.ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. യുവതിയെ ചികിത്സിച്ച ‍ഡോ. റീജ മാത്യുവിനെതിരെയാണ്ബന്ധുക്കളുടെ പരാതി. ഡോക്ടര്‍ ആവശ്യമായ പരിശോധനകള്‍ നടത്തിയിരുന്നില്ലെന്നാണ് ആരോപണം.ഉച്ചയോടെയാണ് സംഭവം. കൃത്യമായ പരിശോധന നടത്തി മരുന്ന് നൽകാൻ ശ്രമിച്ചില്ലെന്നാണ് പരാതി.ഡോക്ടർമാർ പറഞ്ഞ ഡേറ്റിന് മുമ്പ് തന്നെ യുവതിക്ക് വേദന അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലെത്തിച്ചത്. പ്രത്യേക ശ്രദ്ധ വേണമെന്ന് ഡോക്ടർമാരോട് ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല ബന്ധുക്കൾ പറയുന്നു

Kerala News

തലശ്ശേരി നഗരസഭയുടെ നടപടിയില്‍ അടച്ചുപൂട്ടിയ സ്ഥാപനം തുറക്കാന്‍ അനുമതി, എല്ലാവിധ പിന്തുണയും നല്‍കുമെന്ന് മന്ത്രി പി രാജീവ്

  • 26th August 2022
  • 0 Comments

തലശ്ശേരി നഗരസഭയുടെ നടപടിയില്‍ അടച്ചുപൂട്ടിയ ഫര്‍ണീച്ചര്‍ കട തുറക്കാന്‍ അനുമതിയായെന്ന് വ്യവസായ മന്ത്രി പി രാജീവ്. വ്യവസായിയുടെ പരാതി ലഭിച്ച ഉടന്‍ ഇടപെട്ടെന്ന് പി രാജീവ് അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടിരുന്നു. രാജ് കബീറിന്റെ ഫര്‍ണിച്ചര്‍ വ്യവസായം തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. താക്കോലുമായി ഇന്നലെതന്നെ അധികൃതര്‍ ഉടമയുടെ വീട്ടിലെത്തിയതായും സംരംഭകരെ സഹായിക്കാനാണ് ഉദ്യോഗസ്ഥര്‍ നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തലശേരി നഗരസഭയുടെ നടപടിയില്‍ മനംമടുത്ത് നാടുവിടേണ്ടി വന്ന രാജ് കബീറിന്റേയും ഭാര്യയുടേയും സംഭവം ഒറ്റപ്പെട്ടതാണെന്നും മന്ത്രി […]

Kerala News

നാടുവിട്ട സംരംഭക ദമ്പതികളെ കോയമ്പത്തൂരില്‍ കണ്ടെത്തി, സഹായിച്ചത് ടവര്‍ ലൊക്കേഷന്‍

  • 26th August 2022
  • 0 Comments

ഫര്‍ണിച്ചര്‍ വ്യാപാര സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് നാടുവിട്ട സംരംഭക ദമ്പതികളെ കണ്ടെത്തി. പ്രമുഖ ബാലസാഹിത്യകാരനും അധ്യാപക അവാര്‍ഡ് ജേതാവുമായിരുന്ന കെ. തായാട്ടിന്റെ മകന്‍ പാനൂര്‍ താഴെ ചമ്പാട് തായാട്ട് വീട്ടില്‍ രാജ് കബീര്‍ (58), ഭാര്യ ശ്രീദിവ്യ (48) എന്നിവരെ കോയമ്പത്തൂരില്‍ നിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. ‘ഫാന്‍സി ഫണ്‍’ ഫര്‍ണിച്ചര്‍ സ്ഥാപന ഉടമകളായ ദമ്പതികള്‍ നഗരസഭയ്ക്കെതിരെ കത്തെഴുതിവച്ചശേഷം നാടുവിട്ടത്. ചൊവ്വാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതായത്. ഇന്ന് തന്നെ ഇവരെ കണ്ണൂരിലെത്തിക്കും. […]

Kerala News

തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകം;ബിജെപി കൗണ്‍സിലര്‍ അടക്കം നാലു പേര്‍ അറസ്റ്റില്‍

  • 22nd February 2022
  • 0 Comments

തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിൽ നാല് പേർ അറസ്റ്റിൽ. ബിജെപി കൗണ്‍സിലര്‍ ലിജേഷ്,അടക്കം വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്. ഗൂഢാലോചന നടത്തിയതിനാണ് നാല് പേർക്കെതിരെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.ഏഴുപേരെയാണ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നത്. കൊലപാതകത്തിന്റെ സൂത്രധാരന്‍ കൗണ്‍സിലറായ ലിജേഷ് ആണെന്നും പൊലീസ് സൂചിപ്പിച്ചു. എട്ടാം തീയതി ക്ഷേത്രത്തില്‍ നടന്ന ഉത്സവവുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരാണ് കസ്റ്റഡിയില്‍ ആയതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോ സൂചിപ്പിച്ചു. […]

Kerala News

തലശ്ശേരിയിൽ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു;വാതക ചോർച്ചയില്ല, ഗതാഗതം തടസപ്പെട്ടു, ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നു

  • 5th February 2022
  • 0 Comments

തലശ്ശേരിയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. രണ്ടാം റെയില്‍വേ ഗേറ്റിന് സമീപം രാവിലെ 8.15 ഓടെയാണ് ടാങ്കർ മറിഞ്ഞത്. മംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. അപകടത്തില്‍ വളവിനോട് ചേര്‍ന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൂർണമായും തകര്‍ന്നു.വാതകച്ചോർച്ച ഇല്ലെങ്കിലും പ്രദേശം കനത്ത ജാഗ്രതയിലാണ്.പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ച് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കോഴിക്കോട് ദേശീയപാതയിലേക്ക് കടക്കുന്ന രണ്ടാം റെയില്‍വേ ഗേറ്റിന് സമീപമാണ് ടാങ്കര്‍ മറിഞ്ഞത്. കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. ടാങ്കര്‍ പ്ലാന്റിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയ […]

Kerala

തലശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ: തലശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവങ്ങാട് പൂവളപ്പ് തെരുവിലെ കിഴക്കയിൽ അനീഷിൻ്റെ മകൻ കിരൺ (13) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ ഫാനിലാണ് കിരണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാരണം എന്തെന്ന് വ്യക്തമായിട്ടില്ല

error: Protected Content !!