Kerala News

തലശ്ശേരിയില്‍ ഉപേക്ഷിക്കപ്പെട്ട മൂന്ന് ബോംബുകൾ കണ്ടെടുത്തു

  • 16th February 2022
  • 0 Comments

കണ്ണൂര്‍ തലശ്ശേരി എരഞ്ഞോളി മലാല്‍ മടപ്പുരയ്ക്ക് സമീപത്തുള്ള വളപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൂന്നു ബോംബുകള്‍ കണ്ടെടുത്തു. രണ്ട് സ്റ്റീല്‍ ബോംബുകളും ഒരു നാടന്‍ ബോംബുമാണ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ അധികം കാലപ്പഴക്കമില്ലാത്ത ബോംബുകളാണെന്ന് വ്യക്തമായി. കണ്ണൂരില്‍ നിന്ന് ബോംബ് സ്‌ക്വാഡ് എത്തി ഇവ നിര്‍വീര്യമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തോട്ടടയിലുണ്ടായ സംഭവത്തിന് ശേഷം പോലീസിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. വ്യാപകമായി ബോംബ് നിര്‍മാണം നടക്കുന്നുണ്ടെന്നും പോലീസ് കാര്യക്ഷമമല്ല എന്നുമായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെ പല പോലീസ് […]

Kerala News

തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പ് ആര് നേടും

  • 5th December 2021
  • 0 Comments

തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കാല്‍ നൂറ്റാണ്ടായി മമ്പറം ദിവാകരന്റെ കയ്യിലുള്ള ആശുപത്രിയുടെ ഭരണം ഇത്തവണ കൈവിടുമോ എന്നാണ് ഈ തെരേെഞ്ഞടുപ്പിന്റെ പ്രത്യേകത. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി ഭരിക്കുന്നവരെ തടയുമെന്ന കെപിസിസി പ്രഖ്യാപനത്തിന്റെ പരീക്ഷണ ശാലയാണിത്. മുപ്പത് കൊല്ലമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന മമ്പറം ദിവാകരനെ താഴെയിറക്കാനാണ് കെ സുധാകരന്‍ മുന്‍കൈയെടുത്ത് ഔദ്യോഗിക പാനലിനെ ഇറക്കിയത്. അയ്യായിരത്തി ഇരുന്നൂറ് വോട്ടര്‍മാരുള്ള സംഘത്തില്‍ ഡയറക്ടര്‍മാരായി എട്ടുപേരെ വീതമാണ് ഇരു പാനലും മത്സരിപ്പിക്കുന്നത്. […]

Kerala News

തലശ്ശേരിയില്‍ ബി.ജെ.പി സി.ഒ.ടി നസീറിനെ പിന്തുണക്കും

  • 29th March 2021
  • 0 Comments

തലശ്ശേരിയില്‍ ബിജെപി സ്ഥാനാർത്ഥി എൻ ഹരിദാസിന്‍റെ നാമനി‍ർദ്ദേശ പത്രിക തള്ളി പോയ സാഹചര്യത്തിൽ സ്വതന്ത്ര സഥാനാർത്ഥിയും മുന്‍ സി.പി.ഐ.എം നേതാവും ആയ സി.ഒ.ടി നസീര്‍ നെ പിന്തുണക്കാൻ തീരുമാനം.നസീര്‍ ബിജെപി പിന്തുണ അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് തീരുമാനം. ബിജെപി വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നെന്നായിരുന്നു സിഒടി നസീറിന്‍റെ പ്രതികരണം. ബിജെപി പ്രവര്‍ത്തകരുടെ വോട്ട് വേണ്ട എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ പാര്‍ട്ടിയുടെ വോട്ട് അഭ്യര്‍ത്ഥിക്കുന്നു. ബിജെപി നേതാക്കളുമായി സംസാരിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നുമായിരുന്നു സിഒടി നസീര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് […]

Kerala News

ഫോം പൂരിപ്പിച്ചതിലെ പിഴവ്;മൂന്നിട ത്ത്​ എൻ.ഡി.എ സ്ഥാനാർഥികളുടെ പത്രിക തള്ളി

  • 20th March 2021
  • 0 Comments

അപേക്ഷ ഫോം പൂരിപ്പിച്ചതിലെ പിഴവിനെ തുടർന്ന്​ രണ്ടിടത്ത്​ എൻ.ഡി.എ സ്ഥാനാർഥികളുടെ പത്രിക തള്ളി. ​ദേവികുളം, തലശ്ശേരി മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പത്രികയാണ്​ തള്ളിയത്​. തലശ്ശേരിയിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥിയുടെ പത്രിക തള്ളി​. ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ കൂടിയായ എന്‍. ഹരിദാസിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി തള്ളിയത്. സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിക്കേണ്ട ഒറിജിനല്‍ രേഖകള്‍ക്കു പകരം പകര്‍പ്പ് സമര്‍പ്പിച്ചതാണ് പ്രശ്നമായത്. മണ്ഡലത്തില്‍ ബിജെപിക്ക് ഡമ്മി സ്ഥാനാര്‍ഥിയുമില്ല. സിറ്റിങ് എംഎല്‍.എ അഡ്വ. എ എന്‍ ഷംസീറാണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. യു.ഡി. […]

error: Protected Content !!