തീയേറ്ററുകളില്‍ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍
തിയറ്ററുകളില്‍ 100 ശതമാനവും ആളുകളെ പ്രവേശിപ്പിക്കാമെന്ന പുതിയ ഉത്തരവുമായി തമിഴ്നാട് സര്‍ക്കാര്‍. ജനുവരി 11 മുതല്‍ തിയറ്ററുകളില്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ സിനിമാ വ്യവസായത്തിന് മാസ്റ്റര്‍ റിലീസ് ഉണര്‍വേകുമെന്നാണ് തിയറ്റര്‍ ഉടമകളുടെ പ്രതികരണം. നടന്‍ വിജയ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിയറ്ററുകള്‍ നൂറുശതമാനം ആളുളെ പ്രവേശിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വിജയ് തന്നെ വന്ന് കണ്ടത് […]