Entertainment News

കങ്കണ റണാവത്ത് ചിത്രം‘തലൈവി’യുടെ ട്രെയിലര്‍ പുറത്ത്;റിലീസ് ഏപ്രില്‍ 23 ന്

  • 23rd March 2021
  • 0 Comments

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന കങ്കണ റണാവത്ത് ചിത്രം ‘തലൈവി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കങ്കണയുടെ മുപ്പത്തിനാലാം പിറന്നാള്‍ ദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയലളിതയായി കങ്കണയെത്തുമ്പോള്‍ എം.ജി.ആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയും ശശികലയായെത്തുന്നത് മലയാളി നടി ഷംന കാസിമുമാണ്. ഏപ്രില്‍ 23 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

Entertainment News

കങ്കണയുടെ ‘തലൈവി’ ഏപ്രില്‍ 23 ന് റിലീസ്

  • 25th February 2021
  • 0 Comments

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമായാ ‘തലൈവി’യുടെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 23 ന് ചിത്രം ലോകമൊട്ടാകെ പ്രദര്‍ശനത്തിനെത്തും. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ് പ്രധാന കഥാപാത്രത്തെ അവതപ്പിക്കുന്നത്. എംജിആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്.മലയാളി നടി ഷംന കാസിമാണ് ശശികലയുടെ വേഷത്തിലെത്തുന്നത്. To Jaya Amma, on her birthanniversary Witness the story of the legend, #Thalaivi, in cinemas on 23rd April, […]

error: Protected Content !!