വീണ്ടും വിലക്കിൽ കുടുങ്ങി വരാഹ രൂപം; ഗാനം ഒടിടി പ്ലാറ്റ്‌ഫോമിലോ തിയേറ്ററിലോ പ്രദർശിപ്പിക്കുന്നതിന് താത്കാലികമായി തടഞ്ഞു
വീണ്ടും വിലക്കിൽ കുടുങ്ങി കാന്താരയിലെ വരാഹ രൂപം ഗാനം.പകർപ്പവകാശലംഘനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിൽ ഗാനം ഒടിടി പ്ലാറ്റ്‌ഫോമിലോ തിയേറ്ററിലോ പ്രദർശിപ്പിക്കുന്നത് കോഴിക്കോട് ഫസ്റ്റ് അഡീഷണൽ ജില്ലാ ജഡ്ജി കെ ഇ സാലിഹ് താൽകാലികമായി തടഞ്ഞു.ഗാനം പ്രദർശിപ്പിക്കണണമെങ്കിൽ തൈക്കുടം ബ്രിഡ്ജിനും മാതൃഭൂമിക്കും അംഗീകാരം നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. വരാഹ രൂപം തൈക്കുടം ബ്രിഡ്‌ജിന്റെ നവരസം എന്ന ഗാനത്തിന്റെ കോപ്പി ആണെന്നുള്ള തർക്കമാണ് കേസിലേക്കും കോടിതി വിധിയിലേക്കും എത്തിനിൽക്കുന്നത്. നേരത്തെ, നവരസത്തിൽ നിന്ന് പ്രചോദമുൾക്കൊണ്ടാണ് വരാഹരൂപം ചിട്ടപ്പെടുത്തിയതെന്ന് സംഗീത സംവിധായകൻ സമ്മതിച്ചിട്ടുണ്ടെന്നും […]
