Kerala News

യു.എ.പി.എ കേസില്‍ അലന്റെയും താഹയുടെ ജാമ്യം റദ്ദാക്കി

  • 4th January 2021
  • 0 Comments

പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലൻ ശുഹൈബിന്റെയും ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി.താഹ ഫസലിനോട് ഉടന്‍ കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു. അലന്‍ ചികിത്സയിലായതിനാല്‍ ഉടന്‍ ഹാജരാകേണ്ട. വിചാരണ ഒരു വര്‍ഷത്തിനകം തീര്‍ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

Kerala News

പന്തീരങ്കാവ് യു.എ.പി.എ കേസ്: അലനും താഹയും ജയിൽ മോചിതരായി

  • 11th September 2020
  • 0 Comments

കൊച്ചി: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ കൊച്ചി എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ച അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ ജയില്‍ മോചിതരായി. നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ ഇരുവരും പുറത്തിറങ്ങി. ജാമ്യം ലഭിച്ചതിൽ സന്തോഷമെന്നും പിന്തുണ നൽകിയ മാധ്യമങ്ങൾക്ക് നന്ദി ഉണ്ടെന്നും അലനും താഹയും പ്രതികരിച്ചു. കടുത്ത ഉപാധികളോടെയാണ് കൊച്ചി എൻഐഎ കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിച്ചത്. സിപിഐ (മാവോയിസ്റ്റ്) സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമർപ്പിക്കണം, എല്ലാ […]

Kerala Local

പന്തീരാംങ്കാവ് യു എ പി എ ചുമത്തിയ കേസിൽ അലനും താഹയ്ക്കും ജാമ്യം

  • 9th September 2020
  • 0 Comments

പന്തീരാംങ്കാവ് യു എ പി എ ചുമത്തിയ കേസിൽ അലനും താഹയ്ക്കും ജാമ്യം അനുവദിച്ച് എൻ ഐ എ കോടതി. പ്രത്യേക ഉപാധികളൊടെയാണ് ജാമ്യം അനുവദിച്ചു നൽകിയിരിക്കുന്നത്. അലൻ ഷുഹൈബും, താഹ ഫസലും സമർപ്പിച്ച ജാമ്യ ഹർജിയിൽ കൊച്ചി എൻ ഐ എ കോടതി ഇന്ന് വിധി പറയുകയായിരുന്നു. എല്ലാ ശനിയാഴ്ചകളിലും ഉദ്യോഗസ്ഥർക്ക് മുന്പിലോ എത്തി ഒപ്പ് ഇടനാഴി ഹാജരാക്കണം. അടുത്ത ബന്ധുക്കളുടെ ആൾ ജാമ്യത്തിലാണ് ജാമ്യം നൽകിയിരിക്കുന്നത്. അറസ്റ്റ് ചെയത് 15 മാസത്തിനു ശേഷമാണ് ഇവരെ […]

Local

യുഎപിഎ കേസ്; എന്‍ഐഎ അന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു

പന്തീരാങ്കാവ് സ്വദേശികളായ അലനെയും താഹയെയും യുഎപിഎ കേസ് ചുമത്തിയതില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ട് മുഖ്ര്ര്യമന്തി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സംസ്ഥാനസര്‍ക്കാരിന്റെ അറിവില്ലാതെയാണ് കേസ് എന്‍ഐഎ ഏറ്റെടുത്തതെന്ന് പിണറായി ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്.പ്രതിപക്ഷത്തിന്റെ കൂടി ആവശ്യം പരിഗണിച്ചാണ് കത്തയച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്‍ഐഎ ആക്ടിലെ 7ബി അനുസരിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് വ്യക്തമാക്കിയതെന്നും ഇനി ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Protected Content !!