കേരളത്തിൽ നിന്നും ഇതര സംസ്ഥാനത്തേക്കെത്തിവരിൽ കോവിഡ് സ്ഥിരീകരിച്ച ആളുകളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ തീരുമാനം
തമിഴ് നാട്ടിൽ കേരളത്തില്‍ നിന്നെത്തിയ 95 പേര്‍ക്കും, കര്‍ണാടകയില്‍ കേരളത്തില്‍ നിന്നെത്തിയ ഏഴു പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി സർക്കാരുകൾ സംസ്ഥാനത്തെ അറിയിച്ചതിനെ തുടർന്ന് കേരളത്തില്‍ നിന്ന് ഇതരസംസ്ഥാനങ്ങളിലെത്തിയ 110 പേരുടെ വിശദാംശങ്ങൾ ശേഖരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. 110 പേരുടെ വിശദാംശങ്ങളാണ് ശേഖരിക്കുന്നത്. യാത്ര പുറപ്പെട്ട തിയ്യത, പരിശോധനാ സമയം, സമ്പര്‍ക്ക വിവരം എന്നിവയാണ് ശേഖരിക്കുക.
