നിര്‍മ്മാണത്തില്‍ അപാകതയെന്ന് പരാതി; റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സാംപിള്‍ ശേഖരിച്ചു
സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ വിജിലന്‍സ് പരിശോധന. ആറ് മാസത്തിനിടെ നിര്‍മിച്ച റോഡുകളിലാണ് പരിശോധന നടക്കുന്നത്. നിര്‍മാണത്തില്‍ അപാകതയുള്ളതായി പരാതി ലഭിച്ച റോഡുകളിലാണ് ആദ്യം പരിശോധന നടത്തുക എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിജിലന്‍സ് മേധാവി മനോജ് എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന. ഇന്ന് രാവിലെ പത്ത് മണിക്കാണ് പരിശോധന ആരംഭിച്ചത്. സംസ്ഥാനത്തെ പൊതുമരാമത്ത് റോഡു വിഭാഗം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് പരിശോധന നടത്തുന്നത്. റോഡുകളുടെ നിര്‍മാണം, ടാറിങ് […]


