ഖലിസ്ഥാന്‍ നേതാവ് ലഖ്ബിര്‍ സിങ് ലണ്ടയെ ഭീകരനായി പ്രഖ്യാപിച്ചു
മൊഹാലിയില്‍ പോലീസ് ഇന്റലിജന്‍സ് വിഭാഗം ആസ്ഥാനത്ത് നടന്ന സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഖലിസ്ഥാനി നേതാവിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു. കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ നേതാവ് ലഖ്ബീര്‍ സിംഗ് ലാന്‍ഡയെയാണ് ഭീകരനായി പ്രഖ്യാപിച്ചത്. ഭീകരവിരുദ്ധ നിയമമായ യുഎപിഎ പ്രകാരമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. 2021ല്‍ മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്റലിജന്‍സ് ആസ്ഥാനത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് 33 കാരനായ ലാന്‍ഡ. 1989ല്‍ പഞ്ചാബിലെ തരണ്‍ തരണ്‍ ജില്ലയില്‍ ജനിച്ച ലാന്‍ഡ, 2017 […]

