National News

അയോധ്യയില്‍ നാളെ ഭൂമി പൂജ നടക്കാനിരിക്കെ രാമക്ഷേത്രത്തിലെ ഒരു പൂജാരിക്കു കൂടി കോവിഡ്

ലക്‌നൗ: അയോധ്യയില്‍ നാളെ ഭൂമി പൂജ നടക്കാനിരിക്കെ രാമക്ഷേത്രത്തിലെ ഒരു പൂജാരിക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പൂജാരി പ്രദീപ് ദാസിനും 16 സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് രാമജന്മഭൂമിയിലെ സഹ പൂജാരി പ്രേംകുമാര്‍ തിവാരിക്കും കോവിഡ് സ്ഥിരീകരിചിരിക്കുന്നത്. അയോധ്യയില്‍ നാളെ ഭൂമി പൂജ നടക്കാനിരിക്കെ രാമക്ഷേത്രത്തിലെ പൂജാരിമാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് പ്രദേശം. ശിലാസ്ഥാപന സ്ഥലത്ത് നിത്യപൂജ ചെയ്യുന്ന പൂജാരിമാരിലൊരാളാണ് പ്രേംകുമാര്‍.പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അയോധ്യയിലെത്താനിരിക്കെയാണ് സ്ഥിരീകരണം

Kerala

ക്ഷേത്രങ്ങൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ

  • 22nd July 2020
  • 0 Comments

കാഞ്ഞങ്ങാട്: നഗരത്തിലെ ക്ഷേത്രങ്ങൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ ബളാൽ സ്വദേശി പിടിയിൽ. ഹൊസ്ദുർഗ് പോലീസാണ് മോഷ്ടാവായ അത്തിക്കടവ് ചേവിരി വീട്ടിൽ ഹരീഷ് കുമാറിനെ (44) അറസ്റ്റ് ചെയ്തത്. നേരത്തെ മോഷണക്കേസിൽ ജയിലിലായിരുന്ന ഹരീഷ് ജയിലിൽ നിന്നും പുറത്തു വന്ന ശേഷം വീണ്ടും മോഷണത്തിനിറങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തെരുവത്ത് ലക്ഷ്മി നഗർ അറയിൽ ഭഗവതി ക്ഷേത്രം, കിഴക്കുംകര പുള്ളിക്കരിങ്കാളി ക്ഷേത്രത്തിനു സമീപത്തെ ഭണ്ഡാരം, ദുർഗ ഹയർ സെക്കൻഡറി സ്കൂൾ റോഡിലെ രക്തേശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽ കവർച്ച നടത്തിയതായി […]

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണാവകാശം രാജ കുടുംബത്തിന് അനുകൂല വിധി

  • 13th July 2020
  • 0 Comments

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണാവകാശം സംബന്ധിച്ച പതിറ്റാണ്ടിലേറെ നീണ്ട നിയമ പോരാട്ടത്തിന്റെ വിധി രാജ കുടുംബത്തിന് അനുകൂലം. രാജകുടുംബത്തിന്റെ അപ്പീൽ അനുവദിച്ച്‌ ജസ്റ്റിസ്‌ യു യു ലളിത്‌ അധ്യക്ഷനായ ബെഞ്ചാണ്‌ വിധിപറഞ്ഞത്‌. ക്ഷേത്ര ആചാരങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അധികാരമുള്ളതായി സുപ്രീം കോടതി വിധി.അവസാന രാജാവിന് ശേഷം പിൻതുടർച്ചാവകാശം നഷ്ടപ്പെടുന്നില്ല എന്നാണ് വിധിയിൽ പറയുന്നത്. തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിന്റെ കാലശേഷം ക്ഷേത്രം സർക്കാരിൽ നിക്ഷിപ്തമാണെന്നും രാജകുടുംബത്തിലെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലെന്നും അതിനാൽ സർക്കാർ ഏറ്റെടുക്കണമെന്നുമാണ് 2011 ജനുവരി 31ലെ വിധിയിൽ […]

Kerala

ശബരിമലയിൽ ഇത്തവണ ഉത്സവമില്ല ഭക്തരെ പ്രവേശിപ്പിക്കില്ല

  • 11th June 2020
  • 0 Comments

തിരുവനന്തപുരം: ശബരിമലയിൽ ഇത്തവണ ഉത്സവം ഉണ്ടാവില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മിഥുനമാസ പൂജയ്ക്ക് ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലായെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രം തുറക്കണമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞ സാഹചര്യത്തിലാണ് ശബരിമല തുറക്കാനും ഉത്സവം നടത്തനും തീരുമാനിച്ചത്. എന്നാൽ സംസ്ഥാനം അത് അംഗീകരിച്ചതോടെയാണ് പലരും വിമർശനവുമായി രംഗത്ത് എത്തിയത്. തന്ത്രിയടക്കമുള്ളവരോട് ചർച്ച ചെയ്ത ശേഷമാണ് നിലപാട് എടുത്തിരുന്നതെന്നു ഇക്കുറി ഉത്സവം നടത്തണമെന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് നിര്‍ബന്ധമുണ്ടായിരുന്നില്ലെന്നും ഭക്തജനങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തതെന്നും ദേവസ്വം ബോര്‍ഡിന് ഇക്കാര്യത്തി […]

Kerala News

പാറമേക്കാവ് ക്ഷേത്ര പറമ്പിൽ തഴച്ച് വളർന്ന് കഞ്ചാവ് ചെടികൾ

പാറമേക്കാവ് ക്ഷേത്ര പറമ്പിൽ നിന്നും രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. ക്ഷേത്രത്തിന്റെ ആനയെ കെട്ടുന്ന സ്ഥലത്ത് പാതയോരത്തോട് ചേർന്നുള്ള ഭാഗത്താണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഒന്നര ആൾ പൊക്കത്തിലുള്ള ചെടികൾ പൊന്തക്കാടിനുള്ളിൽ തഴച്ചുവളരുകയായിരുന്നു. കാടുവെട്ടി തെളിക്കുന്നതിനിടെ സംശയം തൊഴിലാളികൾ പാറമേക്കാവ് ക്ഷേത്ര അധികൃതരോട് ഇക്കാര്യം പറയുകയായിരുന്നു. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ എക്‌സൈസ് വകുപ്പിനെ വിവരം അറിയിച്ചു. എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് അന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്ക്വാഡ് അംഗങ്ങൾ വന്ന് പരിശോധിച്ച് ചെടി കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. കഞ്ചാവ് നട്ടുവളർത്തിയതായി […]

Local

വലിയെടത്തില്‍ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി

കുന്ദമംഗലം: വലിയെടത്തില്‍ ദേവീക്ഷേത്രകമ്മറ്റിയും ശ്രേഷ്ഠാചാര്യസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ പുതൂര്‍കടവില്‍ ജൂലായ് 31 ന് ബുധനാഴ്ച പുലര്‍ച്ചെ 5 മണിമുതല്‍ ബലിതര്‍പ്പണത്തിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി ക്ഷേത്രകമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. 2019 ആഗസ്റ്റ് 6 മുതല്‍ 16വരെ ക്ഷേത്രത്തില്‍ കര്‍ക്കിടപൂജ ഉണ്ടായിരിക്കുന്നതാണ്.

error: Protected Content !!