Kerala

ശബരിമലയിൽ ഇത്തവണ ഉത്സവമില്ല ഭക്തരെ പ്രവേശിപ്പിക്കില്ല

  • 11th June 2020
  • 0 Comments

തിരുവനന്തപുരം: ശബരിമലയിൽ ഇത്തവണ ഉത്സവം ഉണ്ടാവില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മിഥുനമാസ പൂജയ്ക്ക് ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലായെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രം തുറക്കണമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞ സാഹചര്യത്തിലാണ് ശബരിമല തുറക്കാനും ഉത്സവം നടത്തനും തീരുമാനിച്ചത്. എന്നാൽ സംസ്ഥാനം അത് അംഗീകരിച്ചതോടെയാണ് പലരും വിമർശനവുമായി രംഗത്ത് എത്തിയത്. തന്ത്രിയടക്കമുള്ളവരോട് ചർച്ച ചെയ്ത ശേഷമാണ് നിലപാട് എടുത്തിരുന്നതെന്നു ഇക്കുറി ഉത്സവം നടത്തണമെന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് നിര്‍ബന്ധമുണ്ടായിരുന്നില്ലെന്നും ഭക്തജനങ്ങളുടെ താത്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തതെന്നും ദേവസ്വം ബോര്‍ഡിന് ഇക്കാര്യത്തി […]

Kerala News

പാറമേക്കാവ് ക്ഷേത്ര പറമ്പിൽ തഴച്ച് വളർന്ന് കഞ്ചാവ് ചെടികൾ

പാറമേക്കാവ് ക്ഷേത്ര പറമ്പിൽ നിന്നും രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. ക്ഷേത്രത്തിന്റെ ആനയെ കെട്ടുന്ന സ്ഥലത്ത് പാതയോരത്തോട് ചേർന്നുള്ള ഭാഗത്താണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഒന്നര ആൾ പൊക്കത്തിലുള്ള ചെടികൾ പൊന്തക്കാടിനുള്ളിൽ തഴച്ചുവളരുകയായിരുന്നു. കാടുവെട്ടി തെളിക്കുന്നതിനിടെ സംശയം തൊഴിലാളികൾ പാറമേക്കാവ് ക്ഷേത്ര അധികൃതരോട് ഇക്കാര്യം പറയുകയായിരുന്നു. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ എക്‌സൈസ് വകുപ്പിനെ വിവരം അറിയിച്ചു. എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് അന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്ക്വാഡ് അംഗങ്ങൾ വന്ന് പരിശോധിച്ച് ചെടി കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. കഞ്ചാവ് നട്ടുവളർത്തിയതായി […]

Local

വലിയെടത്തില്‍ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി

കുന്ദമംഗലം: വലിയെടത്തില്‍ ദേവീക്ഷേത്രകമ്മറ്റിയും ശ്രേഷ്ഠാചാര്യസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ പുതൂര്‍കടവില്‍ ജൂലായ് 31 ന് ബുധനാഴ്ച പുലര്‍ച്ചെ 5 മണിമുതല്‍ ബലിതര്‍പ്പണത്തിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി ക്ഷേത്രകമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. 2019 ആഗസ്റ്റ് 6 മുതല്‍ 16വരെ ക്ഷേത്രത്തില്‍ കര്‍ക്കിടപൂജ ഉണ്ടായിരിക്കുന്നതാണ്.

error: Protected Content !!