Kerala News

തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിന്റെ കുളത്തില്‍ വീണു വിദ്യാര്‍ത്ഥി മരിച്ചു

  • 3rd August 2022
  • 0 Comments

തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിന്റെ കുളത്തില്‍ വീണു വിദ്യാര്‍ത്ഥി മരിച്ചു. മന്നങ്കരചിറ സ്വദേശി കാശിനാഥന്‍ (16) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയാണു സംഭവം. കൂട്ടുകാര്‍ക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു. കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടു. കാശിനാഥനെ നാട്ടുകാര്‍ കരയ്‌ക്കെത്തിച്ച് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന വിദ്യാര്‍ഥികളുടെ ബഹളം കേട്ടാണു നാട്ടുകാര്‍ എത്തിയത്. മരിച്ച കാശിനാഥന്‍ എംജിഎം സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

error: Protected Content !!