ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ ചിരഞ്ജീവിയുടെ വില്ലനാവാന്‍ ബിജു മേനോന്‍
മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സുകുമാരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ വില്ലനായ ബോബിയായി എത്തുന്നത് ബിജു മേനോന്‍. മലയാളത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്റോയിയാണ് ബോബിയായി എത്തിയത്. ഗോഡ്ഫാദര്‍ എന്ന പേരില്‍ മലയാള ചിത്രത്തില്‍ നിന്ന് ഏതാനും മാറ്റങ്ങളോടെയാണ് തെലുങ്ക് ലൂസിഫര്‍ പുറത്തിറക്കുന്നത്. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ 153-ാമത്തെ ചിത്രമായ ‘ഗോഡ്ഫാദര്‍’ന്റെ മോഷന്‍ പോസ്റ്റര്‍ ഈയടുത്താണ് റിലീസ്സായത്. ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത് മോഹന്‍ രാജയാണ്. കൊണിഡെല പ്രൊഡക്ഷന്‍സ്, സൂപ്പര്‍ ഗുഡ് ഫിലിംസ് എന്നിവയുടെ […]