ബീസ്റ്റ് റിലീസ് ദിവസം വ്യാജനും പുറത്ത്,ഡൗണ്‍ലോഡ് ചെയ്യരുതെന്ന അഭ്യര്‍ഥനയുമായി വിജയ് ആരാധകര്‍
വിജയ് ചിത്രം ‘ബീസ്റ്റ്’ തിയേറ്ററുകളിൽ റിലീസ് ചെയ്ത ദിവസംതന്നെ വ്യാജപതിപ്പും പുറത്തിറങ്ങി. തമിഴ് റോക്കേഴ്‌സ്, മൂവിറൂൾസ് തുടങ്ങിയ ഓൺലൈൻ ഗ്രൂപ്പുകളാണ് ‘ബീസ്റ്റ്’ ചോർത്തി ഇന്റർനെറ്റിൽ കൊടുത്തിരിക്കുന്നത്.ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം തിയേറ്ററുകളിൽ റീലീസ് ചെയ്ത് മണിക്കൂറുകൾക്കകമാണ് അനധികൃത വെബ്‌സൈറ്റുകളിൽ ചിത്രത്തിന്റെ വ്യാജപ്പതിപ്പും പുറത്തിറങ്ങിയത്.മുമ്പും പ്രധാന താരങ്ങളുടെ സിനിമകൾ റിലീസ് ചെയ്ത ഉടൻ തന്നെ ഇത്തരത്തിൽ വ്യാജ പതിപ്പുകൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ അനധികൃതമായ ലഭിക്കുന്ന സൈറ്റുകളിൽനിന്ന് ഡൗൺലോഡ് ചെയ്ത് ചിത്രം കാണരുതെന്ന അഭ്യർഥനയുമായി വിജയ് ആരാധകർ രംഗത്തെത്തി. […]