സ്ത്രീകളേയും കുട്ടികളേയും മോശമായി ചിത്രീകരിക്കുന്നു, നിലവാരമില്ല; മികച്ച സീരിയലിന് അവാര്‍ഡില്ലെന്ന് ജൂറി
‘സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു, നിലവാരം കുറവ് ‘ തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി മികച്ച സീരിയലിന് പുരസ്‌കാരം പ്രഖ്യാപിക്കാതെ പുരസ്‌കാര നിര്‍ണയ കമ്മിറ്റികള്‍. 2020 ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയത്തിനായി കഥാ വിഭാഗത്തില്‍ പരിഗണിച്ച എന്‍ട്രികള്‍ പരിശോധിച്ച ശേഷമാണ് പുരസ്‌കാര നിര്‍ണ്ണയ കമ്മിറ്റികളുടെ ഈ പരാമര്‍ശം. ജൂറിയുടെ മുന്നിലെത്തിയ എന്‍ട്രികളില്‍ ഭൂരിഭാഗവും അവാര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഒന്നും തന്നെ സാക്ഷാത്കരിക്കുന്നവയായിരുന്നില്ല. അതുകൊണ്ടുതന്നെ മികച്ച സീരിയല്‍, മികച്ച രണ്ടാമത്തെ സീരിയല്‍, മികച്ച സംവിധായകന്‍, മികച്ച കലാസംവിധായകന്‍ എന്നീ […]