ചെങ്കോട്ടയിലെ പ്രസംഗം 82 മിനിറ്റ്, ടെലിപ്രോംപ്റ്റർ ഉപേക്ഷിച്ച് മോദി,വെള്ളയിൽ മൂവർണക്കൊടിയടയാളം നിറഞ്ഞ തലപ്പാവ്
ഇന്ത്യ സ്വാതന്ത്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ ഇത്തവണയും വ്യത്യസ്തത പുലര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.സാധാരണ രീതിയിൽ പ്രഭാഷണങ്ങൾക്ക് ടെലിപ്രോംപ്റ്റർ ഉപയോഗിക്കുന്ന മോദി ടെലിപ്രോംപ്റ്ററുകള്‍ക്ക് പകരം പേപ്പര്‍ നോട്ടുകളാണ് ഇത്തവണ ഉപയോഗിച്ചത്.82 മിനിട്ട് ദൈർഘ്യമുള്ള പ്രഭാഷണമാണ് മോദി ഇന്ന് നടത്തിയത്. ത്രിവർണനിറത്തിലെ തലപ്പാവുമായി പ്രസംഗത്തിനെത്തിയ മോദി, രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ പങ്കുവഹിച്ച ‘സ്വതന്ത്ര ഇന്ത്യയുടെ ശിൽപ്പികളെ’ സ്മരിച്ചു. 2047ൽ രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.ചരിത്രമുറങ്ങുന്ന ചെങ്കോട്ടയിൽനിന്ന് ഒന്‍പതാം തവണയാണ് […]
