National News

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി സംസ്ഥാനത്ത് നിന്ന് മത്സരിക്കണം; ആവശ്യവുമായി തെലങ്കാന മുഖ്യമന്ത്രി

  • 6th February 2024
  • 0 Comments

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ലോക്സഭാ തെരെഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് മത്സരിക്കണമെന്ന ആവശ്യവുമായി തെലങ്കാന കോൺഗ്രസ്. മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച ഡല്‍ഹിയിലെത്തി സോണിയയെ നേരില്‍കണ്ടാണ് ആവശ്യമുന്നയിച്ചത്. ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാര്‍ക്ക, മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി എന്നിവരും രേവന്തിനൊപ്പമുണ്ടായിരുന്നു. തെലങ്കാനയില്‍നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയുടെ സംസ്ഥാന ഘടകം പ്രമേയം പാസാക്കിയതായി രേവന്ത് സോണിയയെ അറിയിച്ചു. തെലങ്കാനയ്ക്ക് സംസ്ഥാന പദവി നല്‍കിയ സോണിയയെ ജനങ്ങള്‍ അമ്മയായാണ് കാണുന്നതെന്നും […]

National

വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നുവീണു; അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ മരിച്ചു

  • 4th December 2023
  • 0 Comments

തെലങ്കാനയിലെ ദിണ്ടിഗലില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നുവീണു. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ മരിച്ചു. ഒരു പരിശീലകനും ഒരു കേഡറ്റുമാണ് മരിച്ചത്. അപകട കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രാവിലെ 8.55നായിരുന്നു അപകടം. ഹൈദരാബാദിലെ എയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്ന് (എഎഫ്എ) പതിവ് പരിശീലനത്തിനായി പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പാറക്കല്ലുകള്‍ക്കിടയില്‍ പതിച്ച് വിമാനം തീപിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

National News

തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എംപി ക്ക് കുത്തേറ്റു

  • 30th October 2023
  • 0 Comments

തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിആർഎസ് എംപി കോത പ്രഭാകർ റെഡ്ഡിക്ക് അജ്ഞാതരുടെ കുത്തേറ്റു. സിദ്ധിപേട്ട് ജില്ലയിൽ സംഘടിപ്പിച്ച പ്രചാരണ റാലിയിൽ പങ്കെടുക്കുന്ന സമയത്താണ് എംപിക്ക് നേരെ ആക്രമണമുണ്ടായത്. വയറ്റിൽ കുത്തേറ്റ മേദക് മണ്ഡലത്തിൽ നിന്നുള്ള എംപിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. എംപിക്ക് പുറമെ ദുബ്ബാക്ക് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കും പരിക്കുണ്ട്. സ്ഥലത്തുണ്ടായിരുന്ന പ്രവർത്തകർ അക്രമിയെ വളഞ്ഞിട്ട് മർദിച്ചു. അക്രമിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ഇയാളുടെ വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്നും സിദ്ധിപേട്ട് പൊലീസ് കമ്മീഷണർ […]

National News

നിയമസഭ തെരെഞ്ഞെടുപ്പ്; മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

  • 15th October 2023
  • 0 Comments

നിയമസഭ തെരെഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ മൂന്ന് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്ത് വിട്ടു. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്. അവശേഷിക്കുന്ന സീറ്റുകളിലും വൈകാതെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. മധ്യപ്രദേശിൽ 144 സീറ്റുകളിലും ഛത്തീസ്ഗഡിൽ 30 സീറ്റുകളിലും തെലങ്കാനയിൽ 55 സീറ്റുകളിലുമാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മധ്യപ്രദേശിൽ മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ചിന്ദ്വാരയിൽനിന്ന് മത്സരിക്കും. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ പഠാനിൽനിന്നും ഛത്തീസ്ഗഡ് […]

Kerala News

നിക്ഷേപം തേടി മുഖ്യമന്ത്രി;തെലങ്കാനയില്‍ നിക്ഷേപസംഗമം വിളിച്ച് പിണറായി വിജയന്‍

  • 7th January 2022
  • 0 Comments

തെലങ്കാനയില്‍ നിക്ഷേപസംഗമം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ച വൈകിട്ട് അമ്പതോളം കമ്പനി ഉടമകളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. മുഖ്യന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി, ജോണ്‍ ബ്രിട്ടാസ് എം.പി എന്നിവരാണ് നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുക. ചീഫ് സെക്രട്ടറിയും സംസ്ഥാനത്തിന്റെ വ്യവസായ വകുപ്പ് സെക്രട്ടറി ഇളങ്കോവന്‍ അടക്കുമുള്ളവര്‍ തെലുങ്കാനയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. പങ്കെടുക്കുന്നത് ഫർമസ്യുട്ടിക്കൽ,ബിയോടെക്നോളജി, ഇൻഫ്രാ സ്ട്രക്ചർ കമ്പനികളാണ്.തെലുങ്കാനയിൽ നിന്നും ഒരു വ്യവസായിയെ എങ്കിലും കേരളത്തിലേക്കെത്തിക്കാനാണ് സർക്കാറിൻറെ ശ്രമം. സിപിഎം കേന്ദ്ര കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ടാണ് പിണറായി വിജയന്‍ […]

National News

തൊഴില്‍ രഹിതർക്ക് മാസം തോറും 3016 രൂപ; തൊഴിലില്ലാ വേതനത്തിൽ വൻ വർധനവുമായി തെലങ്കാന സർക്കാർ

  • 2nd January 2022
  • 0 Comments

ടി ആര്‍ എസിന്‍റെ 2018ലെ നിയമസഭാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍പ്രധാനപ്പെട്ട ഒന്നായിരുന്നു തൊഴില്‍ രഹിതര്‍ക്ക് വേതനം നൽകുക എന്നത്. വാൻ ഭൂരിപക്ഷത്തോടെ രണ്ടാം തവണയും അധികാരത്തിൽ എത്തിയെങ്കിലും വാഗ്ദാനം നടപ്പിലാക്കാൻ മൂന്ന് വർഷമെടുത്തു. ഇപ്പോളിതാ തൊഴിലില്ലാ വേതനത്തിൽ വാൻ വർധനവുമായി തെലങ്കാന സർക്കാർ. തൊഴില്‍ ഇല്ലാത്തവര്‍ക്ക് മാസം തോറും 3016 രൂപ വീതം നല്‍കുമെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചത് ഏപ്രില്‍ മാസം മുതല്‍ ഈ തുക ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ വിശദമാക്കുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാന്‍ […]

error: Protected Content !!