മാധ്യമപ്രവര്‍ത്തകരെ മൂന്നായി തിരിച്ച് റൈഡ്; ന്യൂസ് ക്ലിക്ക് എഡിറ്ററും ടീസ്ത സെതല്‍വാദും ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റഡിയില്‍
ന്യൂസ് ക്ലിക്കിന്റെ ഓഫീസുകളിലും മാധ്യമപ്രവര്‍ത്തകരുടെ വീടുകളും കേന്ദ്രീകരിച്ച് ഡല്‍ഹി പൊലീസ് നടത്തുന്ന റെയ്ഡില്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ഥ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവര്‍ത്തകരെ മൂന്നായിതിരിച്ച് നടത്തിയ റെയ്‌ഡിൽ ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. എഴുത്തുകാരിയും ഇന്ത്യന്‍ റൈറ്റേഴ്‌സ് ഫോറം സഹസ്ഥാപകയുമായ ഗീത ഹരിഹരന്‍, ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ഥ, ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകയും സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് അധ്യക്ഷ ടീസ്ത സെതല്‍വാദ് എന്നിവര്‍ കസ്റ്റഡിയിലായി. […]

