മധ്യപ്രദേശിൽ സ്കൂൾ വിദ്യാർഥിനികളായ സഹോദരിമാർ പീഡനത്തിനിരയായി; പ്രതികളിൽ ഒരാൾ ബി ജെപി നേതാവിന്റെ മകൻ
മധ്യപ്രദേശിൽ സഹോദരിമാർ പീഡനത്തിനിരയായി. 19ഉം 17ഉം വയസ്സുള്ള പെൺകുട്ടികളെ തട്ടികൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. മൂത്ത സഹോദരി കൂട്ടബലാത്സംഗത്തിനും അനുജത്തി പീഡനത്തിനും ഇരയായി. നാല് പ്രതികളിൽ ഒരാൾ ബിജെപി നേതാവിന്റെ മകനാണ്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ തട്ടകമായ ദാതിയ അസംബ്ലി മണ്ഡലത്തിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സഹോദരിമാർ. ഇതിനിടെ ഇവരെ തട്ടികൊണ്ട് പോവുകയും പ്രതികളിൽ ഒരാളായ രാംകിഷോർ യാദവിന്റെ […]
