കോവിഡ് മഹാമാരിയിൽനിന്ന് കരകയറാൻ ദരിദ്ര്യ രാജ്യങ്ങളിൽ ഉൾപ്പെടെ വാക്‌സിൻ എത്തിക്കുക;ലോകാരോഗ്യസംഘടന
കോവിഡ് മഹാമാരിയിൽനിന്ന് കരകയറാനുള്ള പ്രധാനമാർഗം ദരിദ്ര്യ രാജ്യങ്ങളിൽ ഉൾപ്പെടെ വാക്‌സിൻ എത്തിച്ചുനൽകുകയെന്നതാണെന്ന് ലോകാരോഗ്യ സംഘടന തലവൻ ട്രൊഡോസ് അദാനോം ഗെബ്രിയേസസ്. വാക്‌സിൻ വികസിപ്പിക്കുന്ന രാജ്യങ്ങൾ സ്വന്തം രാജ്യത്തെ എല്ലാ പൗരൻമാർക്കും വാക്‌സിൻ ആദ്യം എത്തിക്കാൻ ശ്രമിക്കും. എന്നാൽ ഒരു രാജ്യത്തെ എല്ലാവർക്കും വാക്‌സിൻ എത്തിക്കാനാകരുത് ശ്രമം. പകരം എല്ലാ രാജ്യത്തെയും ചിലർക്ക് വാക്‌സിൻ ലഭ്യമാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിൻ ദേശീയത മഹാമാരിയെ വർധിപ്പിക്കും. ഒരിക്കലും ചുരുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെർലിനിൽ നടക്കുന്ന മൂന്നുദിവസത്തെ ലോക ആരോഗ്യ […]