വാഹനങ്ങളിലെ തീപിടിത്തം; പുതിയ ഒരു പ്രോഗ്രാം വികസിപ്പിച്ചെടുത്ത് കുന്ദമംഗലം സ്‌കൂളിലെ ഫഹ്രി ഫറാസ്
കുന്ദമംഗലം: ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ തീ പടര്‍ന്ന് ഡോറുകള്‍ തുറക്കാനാവാതെ വന്‍ ദുരന്തങ്ങള്‍ സംഭവിക്കാറുള്ള സാഹചര്യങ്ങളെ മുന്‍ നിര്‍ത്തി സുരക്ഷാ സംവിധാനത്തിന് ഉതകുന്ന പുതിയ ഒരു പ്രോഗ്രാം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കോഴിക്കോട് കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഫഹ്രി ഫറാസ്. ഓഗസ്റ്റ് 23, 24 തിയ്യയതികളിലായി എറണാകുളം ഇടപ്പള്ളിയില്‍ വെച്ച് നടക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് സംസ്ഥാന കാംപില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി,പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ എസ് ഷാനവാസ് ഐ എ എസ്,ലിറ്റില്‍ കൈറ്റ്‌സ് […]