Entertainment News

എന്തോന്നെടേയ് ഇത്,കാര്‍ട്ടൂണോ, സിനിമയോ,രാമയണത്തിൽ എവിടെയാണ് കിങ് കോങ് ആദിപുരുഷ് ടീസറിനെ എയറിലാക്കി പ്രേക്ഷകർ

  • 3rd October 2022
  • 0 Comments

പ്രഭാസിനെ നായകനാക്കി ഓം റൗട്ട് അണിയിച്ചൊരുക്കുന്ന ‘ആദിപുരുഷി’ന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍, കൃതി സനോണ്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 500 കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്നു എന്ന പ്രഖ്യാപനത്തോടെ വന്ന ചിത്രത്തിന്റെ ടീസറിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്,ചിത്രത്തിന്‍റെ വിഷ്വല്‍ എഫക്റ്റ്സ് നിലവാരമില്ലാത്തതാണെന്നാണ് പ്രധാന വിമര്‍ശനം, ടീസര്‍ പുറത്തിറങ്ങിയതിനു പിന്നാലെ എത്തിയ ടീസര്‍ റിയാക്ഷന്‍ വീഡിയോകളില്‍ മിക്കതിലും കണക്കറ്റ പരിഹാസമാണ്. ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളിലും അങ്ങനെ തന്നെ. https://twitter.com/trolee_/status/1576572799711252480?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1576572799711252480%7Ctwgr%5Ee39841ca0f9f62948470b8e70c09da0e5f6066aa%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Ftrolee_%2Fstatus%2F1576572799711252480%3Fref_src%3Dtwsrc5Etfw […]

Entertainment News

തിരിച്ചു വരവിലേക്ക് പഞ്ച് ചെയ്ത് ഭാവന; അതിജീവനത്തിന്റെ കഥയുമായി ‘ദ സര്‍വൈവല്‍’, ടീസര്‍ പുറത്ത്

ഹ്രസ്വചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി നടി ഭാവന. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ മടങ്ങിവരവ്. മാധ്യമ പ്രവര്‍ത്തകന്‍ എസ്.എന്‍. രജീഷിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന് ‘ദ സര്‍വൈവല്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. ‘ദി സര്‍വൈവലി’ന്റെ ടീസറാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ വീഡിയോ ഉടന്‍ പോസ്റ്റ് ചെയ്യുമെന്നും രജീഷ് പറഞ്ഞു. ”ഒരു തിരിച്ചുവരവിനായുള്ള പോരാട്ടത്തില്‍ എന്നോടൊപ്പം ചേരൂ” എന്ന ചിത്രം ആഹ്വാനം ചെയ്യുന്നു. അസമത്വത്തിനെതിരായ പോരാട്ടം, തിരിച്ചുവരവിനായുള്ള പോരാട്ടത്തില്‍ എനിക്കൊപ്പം നിങ്ങളും പങ്കുചേരൂ എന്ന ആഹ്വാനമാണ് ടീസറിലുള്ളത്. പഞ്ച് […]

Entertainment News

1983ലെ ലോകകപ്പ് വിജയം പ്രതിപാദിക്കുന്ന 83 യുടെ ടീസർ പുറത്ത്

  • 26th November 2021
  • 0 Comments

1983 ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയംആസ്പദമാക്കിക്കൊണ്ടുള്ള ചിത്രമാണ് 83 . രണ്‍വീര്‍ സിംഗ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ ദേവിന്‍റെ റോളിലെത്തുന്ന ചിത്രം ക്രിസ്‍മസ് റിലീസായി ഡിസംബർ 24ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. പൃഥിരാജ് ടീസർ പങ്ക് വെച്ചിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ഇറങ്ങുന്ന ചിത്രത്തിന്റെ സംവിധായകൻ കബീര്‍ ഖാനാണ് . ദീപിക പദുകോണ്‍ ആണ് നായിക. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, […]

Entertainment News

മരക്കാർ ടീസർ കണ്ട് അമ്പരന്ന് ഫേസ്ബുക്ക്; ഐതിഹാസികമെന്ന് കമന്റ്

  • 25th November 2021
  • 0 Comments

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം റിലീസാകാൻ ഇനി ഏതാനും ദിവസം മാത്രമേ ബാക്കിയുള്ളൂ. ഇതിനിടെ ഇന്നലെ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.24 സെക്കൻഡ് മാത്രമുള്ള ടീസർ യുദ്ധ രംഗങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുള്ളതാണ്.ടീസർ ആരധകർ ഏറ്റെടുത്ത് കഴിഞ്ഞു. യൂട്യൂബ്ട്രന്‍ഡിംഗില്‍ ഒന്നാമതാണ് മരക്കാര്‍ ടീസര്‍. ആരാധകരെ മാത്രമല്ല ഫേസ്ബുക്കിനെ വരെ ഞെട്ടിച്ചിരിക്കുകയാണ് മരക്കാർ ടീസർ. ചിത്രത്തിന്റെ ടീസര്‍ പങ്കുവച്ച മോഹൻലാലിന്‍റെ ഔദ്യോഗിക പേജിൽ ഐതിഹാസിക ടീസറെന്ന് കമന്റ് ചെയ്തിരിക്കുകയാണ് ഫേസ്ബുക്ക് ടീം. ഫേസ്ബുക്ക് കമന്‍റിന് […]

Entertainment News

ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ പ്രകാശന്‍ പറക്കട്ടെ ഒരുങ്ങുന്നു; ചിത്രത്തിന്റെ ടീസർ പുറത്ത്

  • 14th November 2021
  • 0 Comments

ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ ഷഹദ് സംവിധാനം ചെയ്യുന്ന പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഒരു കുടുംബ ചിത്രമായിരിക്കും പ്രകാശൻ പറക്കട്ടെ എന്ന് ടീസർ ഉറപ്പ് നൽകുന്നു. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ദിലീഷ് പോത്തന്‍, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന […]

Entertainment News

വിനായകനൊപ്പം ചാക്കോച്ചനും ജോജുവും ദിലീഷും ഒന്നിക്കുന്ന ‘പട’; ടീസർ പുറത്തിറങ്ങി

  • 22nd August 2021
  • 0 Comments

കുഞ്ചാക്കോ ബോബനും വിനായകനും ജോജു ജോര്‍ജ്ജും ദിലീഷ് പോത്തനും ഒന്നിക്കുന്ന ‘പട’യുടെ ടീസർ റിലീസായി. കമല്‍ കെ.എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇ ഫോർ എൻ്റര്‍ടെയ്ന്‍മെൻ്റ്,എ.വി.എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആര്‍ മേഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേരളത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങൾക്ക് മുന്‍പ് നടന്നതും ഏറെ മാധ്യമശ്രദ്ധ നേടിയതുമായ ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് പട ഒരുക്കുന്നത് എന്ന് മുൻപ് തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. 1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ […]

Entertainment

ഞെട്ടിക്കുന്ന ടീസര്‍; വാനോളം പ്രതീക്ഷയുമായി മാമാങ്കം

  • 28th September 2019
  • 0 Comments

പ്രേക്ഷകര്‍ കാത്തിരുന്ന മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ടീസറെത്തി. മലയാളത്തില്‍ ഇതെവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും ചെലവേറിയ സിനിമയുടെ ടീസര്‍ ആവേശം പകരുന്നതാണ്. ഉണ്ണി മുകുന്ദന്‍, ബാല താരം അച്യുതന്‍ എന്നിവരാണ് ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നത്. ടീസറിന്റെ അവസാനം വലിയ പ്രതീക്ഷ തരുന്ന ഇന്‍ട്രോടക്ഷനാണ് മമ്മൂട്ടിക്ക്. എം. പത്മകുമാര്‍് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു […]

error: Protected Content !!