അധ്യാപകര്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കും
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരും ബ്രിട്ടീഷ് കൗണ്‍സിലും ചേര്‍ന്ന് 288 അധ്യാപകര്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കും. മൂന്നുജില്ലകളിലെ 288 അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലനപരിപാടി ജൂലൈ 31 വരെ നീണ്ടു നില്ക്കും. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ബ്രിട്ടീഷ് കൗണ്‍സിലും കേരള സര്‍ക്കാരും ഒപ്പു വച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഒപ്പ് വച്ച കരാറിന് ഔദ്യോഗികാംഗീകാരം ലഭിച്ചു. കോഴിക്കോട് മലപ്പുറം, തൃശൂർ ജില്ലകളിലാണ് ഫുട്ബോള്‍ പരിശീലന പരിപാടി നടക്കുക. ജില്ലാ വിദ്യാഭ്യാസ അധികൃതരുടെ പങ്കാളിത്തത്തോടെയായിരിക്കും പരിപാടി. പരിശീലനം ലഭിച്ച കായികാധ്യാപകരില്‍ […]